തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കാതെ ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ മറുപടി പ്രസംഗം. നികുതി വര്‍ധനയില്ലാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല. അധിക വിഭവ സമാഹരണത്തില്‍ മാറ്റമില്ല. സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, നികുതികള്‍ കുറയ്ക്കാത്തതിനാല്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
ഇന്ധന സെസില്‍ മാറ്റമില്ല; പിരിക്കുന്നത് പ്രത്യേക ഫണ്ടിനായെന്ന് ധനമന്ത്രി
Tags: BUDGET 2023news