X

ആന്ധ്രാപ്രദേശില്‍ ഫാര്‍മ ലാബില്‍ തീപിടുത്തം

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഫാര്‍മ ലാബിലുണ്ടായ തീപിടുത്തത്തില്‍ നാല് തൊഴിലാളികള്‍ മരിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം.തീപിടുത്തത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ലാബില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

സംഭവം മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും വ്യവസായ മന്ത്രി അമര്‍നാഥ് പറഞ്ഞു.

webdesk12: