അഹമ്മദാബാദ്: ഗുജറാത്ത് ക്ഷീര സഹകരണ സ്ഥാപനമായ അമുല്‍ പാല്‍ വില ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ചു. ഇതോടെ അമുല്‍ ഗോള്‍ഡ് മില്‍ക്ക് വില ലിറ്ററിന് 66 രൂപയാകും.അമുല്‍ താസ ലിറ്ററിന് 54 രൂപയും അമുല്‍ പശുവിന്‍ പാല്‍ ലിറ്ററിന് 56 രൂപയും അമുല്‍ എരുമ പാലിന് 70 രുപയുമാണ് പുതുക്കിയ വില.
മൊത്തത്തിലുള്ള പ്രവര്‍ത്തനച്ചെലവും ഉത്പാദനച്ചെലവും വര്‍ധിച്ചതാണ് വിലവര്‍ധനവിന് കാരണമായതെന്ന് അമുല്‍ പറയുന്നു. കാലിത്തീറ്റയുടെ ചെലവ് മാത്രം ഏകദേശം 20% വര്‍ധിച്ചെന്നും അമുല്‍ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലും അമുല്‍ പാല്‍ വില വര്‍ധിപ്പിച്ചിരുന്നു. അന്ന് ഗോള്‍ഡ്, താസ, ശക്തി പാല്‍ ബ്രാന്റുകളുടെ വില ലിറ്ററിന് രണ്ട് രൂപയായിരുന്നു കൂട്ടിയത്.
പാല്‍ വില വര്‍ധിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ക്ഷീര കര്‍ഷകര്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു. പാല്‍ വില നിരന്തരം വര്‍ധിപ്പിക്കുന്നത് കുട്ടികളുടെ പോഷകാഹാര ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.