X

മാലിന്യം നീക്കിയിട്ട് രണ്ടാഴ്ച; പകര്‍ച്ചവ്യാധി ഭീതിയില്‍ ആലുവ മാര്‍ക്കറ്റ്

ആലുവ: നഗരസഭ മാര്‍ക്കറ്റില്‍ മാലിന്യം കെട്ടിക്കിടക്കുന്നു. പച്ചക്കറി മാര്‍ക്കറ്റിലെ മാലിന്യങ്ങടക്കമുള്ളവയാണ് പുതിയ മാര്‍ക്കറ്റ് പദ്ധതി പ്രദേശത്ത് കെട്ടിക്കിടക്കുന്നത്. മാലിന്യനീക്കം നിലച്ചതാണ്‌ കാരണം. ചീഞ്ഞ പച്ചക്കറി അടക്കമുള്ള മാലിന്യം ആധുനിക മാര്‍ക്കറ്റ് പദ്ധതി പ്രദേശത്ത് കുന്നുകൂടി കിടക്കുകയാണ്. ടൗണിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുവരെ ഇവിടെ മാലിന്യം കൊണ്ടിടുന്നുണ്ട്. നഗരസഭ തൊഴിലാളികളാണ് എല്ലാ ദിവസവും വ്യാപാരികളില്‍നിന്ന് മാലിന്യം ശേഖരിച്ച്‌ കൊണ്ടുപോയിരുന്നത്.മാലിന്യത്തിന്‍റെ തൂക്കത്തിനനുസരിച്ചാണ് തുക ഇടാക്കുന്നത്.

എന്നാല്‍, രണ്ടാഴ്ചയായി മാലിന്യം കൊണ്ടുപോകുന്നില്ല. മാലിന്യം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. പ്രദേശത്തോട് ചേര്‍ന്നാണ് മത്സ്യമൊത്തക്കച്ചവടം. മത്സ്യം വാങ്ങാനെത്തുന്ന ചെറുകിട വ്യാപാരികള്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും മാലിന്യപ്രശ്നം ദുരിതമായിട്ടുണ്ട്. തൊട്ടടുത്ത മാര്‍ക്കറ്റ് മസ്ജിദില്‍ പ്രാര്‍ഥനക്കെത്തുന്നവര്‍ക്കും ദുര്‍ഗന്ധവും കൊതുകുശല്യവും ദുരിതമാകുകയാണ്.മാര്‍ക്കറ്റില്‍ മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞിട്ടുണ്ട്. ഇത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.

webdesk12: