X

ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച്‌ 18 വരെ, സര്‍വ്വീസുകളുടെ സമയത്തില്‍ അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ

ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച്‌ 18 വരെ, സര്‍വ്വീസുകളുടെ സമയത്തില്‍ അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ; യാത്രക്കാര്‍ക്ക് സന്ദേശങ്ങള്‍ എത്തിതുടങ്ങി; ചില വിമാനങ്ങള്‍ നേരത്തെ പുറപ്പെടും .

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്രചെയ്യാന്‍ ടിക്കറ്റെടുത്തിരിക്കുന്നവര്‍ക്ക് വലിയ തലവേദനയായിരിക്കുകയാണ് അധികൃതരുടെ നടപടി. ഒന്നുകില്‍ സാങ്കേതിക തകരാര്‍ അല്ലെങ്കില്‍ സര്‍വ്വീസ് റദ്ദാക്കല്‍ അതുമല്ലെങ്കില്‍ സമയം വൈകിയുളള പുറപ്പെടല്‍. എന്നാല്‍ ഇപ്പോള്‍ അടുത്ത പുതിയ അടവുമായി എത്തിയിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇപ്പോള്‍ സര്‍വ്വീസുകളുടെ സമയത്തില്‍ മാറ്റം വരുത്തിരിക്കുകയാണ്. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച്‌ 18 വരെയാണ് വിമാന സമയത്തില്‍ മാറ്റം വന്നിരിക്കുന്നത്. ചില വിമാനങ്ങള്‍ നേരത്തെ പുറപ്പെടും. എയര്‍ ഇന്ത്യ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ചില ഷെഡ്യൂളുകള്‍ രണ്ട് മണിക്കൂറോളം വെെകിയായിരിക്കും പുറപ്പെടുന്നത്.

കുവെെറ്റിനും കരിപ്പൂരിനും ഇടയില്‍ സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് സമയത്തിലും മാറ്റം. സമയമാറ്റം സംബന്ധിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കി തുടങ്ങിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ടിക്കറ്റ് എടുത്തവര്‍ ഉണ്ടെങ്കില്‍ ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെടണം. കരിപ്പൂരിൽ നിന്നും രാവിലെ 8.10, 9.50 എന്നിങ്ങനെയുള്ള സമയങ്ങളില്‍ പുറപ്പെടുന്ന വിമാനം ഈ മാസം 18 മുതല്‍ മാര്‍ച്ച്‌ 18വരെ രാവിലെ 7.40ന് ആയിരിക്കും പുറപ്പെടുക. കുവെെറ്റില്‍ നിന്നും ഉച്ചക്ക് 1.30ന് പുറപ്പെട്ടിരുന്ന വിമാനം ഫെബ്രുവരി 18 മുതല്‍ രാവിലെ 11.20നായിരിക്കും പുറപ്പെടുക. ആറു മണി ആകുമ്പോഴേക്കും വിമാനം കരിപ്പൂരിൽ എത്തും. റണ്‍വേ പണി നടക്കുന്നതിനാല്‍ കരിപ്പൂർ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് വിലക്കുണ്ട്.

കുവെെറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ് ജനുവരി 15 മുതല്‍ നേരത്തെ എത്തുന്നുണ്ട്. സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 10 മണിക്ക് പുറപ്പെടുന്ന കുവെെറ്റ് എക്സ്പ്രസിന്റെ സമയം 9. 50 ആക്കി ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ മാസം 18 മുതല്‍ രാവിലെ 7. 40നായിരിക്കും വിമാനം പുറപ്പെടുക. കരിപ്പൂർ വിമാനത്താവളത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെ വിമാന സര്‍വീസുകള്‍ ഇല്ല. മിക്ക വിമാനങ്ങളും രാവിലെയാണ് പുറപ്പെടുന്നത്.എമിഗ്രേഷന്‍ വിഭാഗത്തില്‍ ജീവനക്കാര്‍ കുറവാണ്. അതുകൊണ്ട് തന്നെ പലപ്പോഴും നടപടികള്‍ വെെകുന്നു എന്ന പരാതിയും ഉയരുന്നുണ്ട്. രാവിലെ 10 മണിക്ക് മുന്നെ വിമാനങ്ങള്‍ പുറപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് വെെകുന്നേരും ആയിരിക്കും വിമാനങ്ങള്‍ പുറപ്പെടുന്നത്. വിമാനം പുറപ്പെടുന്ന സമയം നേരത്തേ ആക്കിയത് പ്രവാസികള്‍ക്ക് ഗുണകരമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍, തുടര്‍ച്ചയായ വിമാനം വൈകലും റദ്ദാക്കലുമാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നാണ് പ്രവാസികളുടെ ആവശ്യം.

webdesk12: