X

അദാനി ഓഹരി തട്ടിപ്പ്: പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും

ന്യൂഡല്‍ഹി: അദാനി ഓഹരി വിവാദത്തില്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരും. വിവാദത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.തുടര്‍ച്ചയായ ദിവസങ്ങളിലെ പ്രതിഷേധം കാരണം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേലുള്ള നന്ദിപ്രമേയ ചര്‍ച്ച വൈകുകയാണ്.

അദാനി ഓഹരി വിവാദത്തില്‍ കടുത്ത നിലപാടിലാണ് പ്രതിപക്ഷം. വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളും നടപടികള്‍ നിര്‍ത്തി ചര്‍ച്ച ചെയ്യണം, സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെയോ സുപ്രിംകോടതിയുടെയോ മേല്‍നോട്ടത്തില്‍ ഓഹരി വിവാദം അന്വേഷിക്കണം തുടങ്ങിയവയാണ് പ്രതിപക്ഷ ആവശ്യങ്ങള്‍. വിഷയത്തില്‍ ഇന്നും എം.പിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. ബി.ബി.സി ഡോക്യുമെന്‍ററി വിവാദവും, രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ വിഷയങ്ങളും ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആയുധമാക്കും. 16 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധം കനക്കുന്നത് നയപ്രഖ്യാപനത്തിനുമേലുള്ള നന്ദി പ്രമേയചര്‍ച്ച, ബജറ്റിന്മേലുള്ള ചര്‍ച്ച എന്നിവ വൈകിപ്പിക്കും. അടിയന്തര പ്രമേയങ്ങള്‍ തള്ളുമ്ബോഴും എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

webdesk12: