X

മഞ്ഞുനീക്കുന്നതിനിടെ അപകടം ; നടന്‍ ജെറെമി റെന്നെര്‍ ഗുരുതരാവസ്ഥയില്‍

മഞ്ഞുമാറ്റുന്നതിനിടയില്‍ അപകടത്തില്‍പെട്ട് ഹോളിവുഡ് താരം ജെറെമി റെന്നര്‍ ഗുരുതരാവസ്ഥയില്‍.അപകട നില തരണം ചെയ്‌തെങ്കിലും ഗുരുതവസ്ഥയിലാണ് അദ്ദേഹമെന്ന് നടന്റെ വക്താവ് അറിയിച്ചു.

ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ മാര്‍ഗമാണ് നടനെ ആശുപത്രിയിലെത്തിച്ചത്. മാര്‍വലിന്റെ ‘അവഞ്ചേഴ്സ്’, ‘ക്യാപ്റ്റന്‍ അമേരിക്ക’ എന്നീ ചിത്രങ്ങളിലെ താരമാണ് റെന്നര്‍. രണ്ടു തവണ ഓസ്‌കാര്‍ നോമിനേഷനില്‍ വന്നിട്ടുണ്ട് . റിനോ ഗസറ്റ് ജേണല്‍ പറയുന്നതനുസരിച്ച്, നെവാഡയിലെ വാഷോ കൗണ്ടിയില്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന് ഒരു വീടുണ്ട്.

 

webdesk12: