വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി യുപിഐ സംവിധാനം ഉപയോഗിച്ച് ഇടപാട് നടത്താന്‍ സാധിക്കും.
ജി 20 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് യുപിഐ സംവിധാനം ഉപയോഗിച്ച് ചില്ലറ ഇടപാട് നടത്താനുള്ള സംവിധാനം ഒരുക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. പണവായ്പാനയ പ്രഖ്യാപനത്തിനിടെ, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ പ്രഖ്യാപനം നടത്തിയത്.
തുടക്കത്തില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ജി 20 രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കാണ് യുപിഐ വഴി റീട്ടെയില്‍ ഇടപാട് നടത്താന്‍ അനുവദിക്കുക. സമീപഭാവിയില്‍ തന്നെ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളെയും ഈ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.