X
    Categories: indiaNews

ഇതെന്താണ് ? പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തോടൊപ്പം ശവപ്പെട്ടിയുടെ ചിത്രം ചേർത്തുവച്ച് ആർ ജെ ഡി യുടെ ട്വീറ്റ്

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്നതിനിടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തോടൊപ്പം ശവപ്പെട്ടിയുടെ ചിത്രം ചേർത്തുവച്ച് ആർ ജെ ഡി യുടെ ട്വീറ്റ്. ഒപ്പം ഇതെന്താണ് ? എന്ന ചോദ്യവും ഉണ്ട്. ആർജെഡി ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.തന്റെ പ്രശസ്തിക്കായി പ്രധാനമന്ത്രി മോദി ഉദ്ഘാടന ചടങ്ങിനെ ഉപയോഗിക്കുകയാണെന്നും ചടങ്ങിൽ രാഷ്ട്രപതിയെ പങ്കെടുപ്പിക്കാത്തതിലൂടെ ജനാധ്യപത്യത്തെ അവഹേളിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

 

webdesk15: