X
    Categories: indiaNews

പുതിയ പാർലമെന്റ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു; പരാതിക്കാരൻ ഹർജി പിൻവലിച്ചു

പുതിയ പാർലമെന്റ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഹർജിക്കാരൻ ഹർജി പിൻവലിച്ചു.ഹരജിക്കാരന്റെ അഭിഭാഷകൻ സി.ആർ ജയ സുനികോട് ഈ വിഷയങ്ങളിൽ നിങ്ങളുടെ താല്പര്യം എന്താണെന്ന് കോടതി ചോദിച്ചു.ഇത്തരമൊരു ഹരജിയുമായി നിങ്ങൾ വന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. ഇത് പരിഗണിക്കുന്നതിന് ഞങ്ങൾക്ക് താത്പര്യമില്ലെന്ന് കോടതി വ്യക്തമാക്കി.ഒരു​ ഉദ്ഘാടനതിന് ആർട്ടിക്കിൾ 79 എങ്ങനെയാണ് ബന്ധപ്പെടുകയെന്ന് കോടതി ചോദിച്ചു.ജസ്റ്റിസ് ജെ.കെ. മഹേശ്വരി, പി.എസ് നരസിംഹ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. വാദങ്ങളിൽ തൃപ്തരാവാതെ ഹരജി തള്ളുമെന്ന് കോടതി അറിയിച്ചതോടെ . ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്ന് പരാതിക്കാരൻ കോടതിയെ അറിയിക്കുകയായിരുന്നു.

webdesk15: