X

പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ ആദ്യ ബില്ലായി വനിതാ സംഭരണ ബിൽ അവതരിപ്പിക്കും

പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ ആദ്യ ബില്ലായി പ്രമാദമായ വനിതാ സംഭരണ ബിൽ സർക്കാർ അവതരിപ്പിക്കും ഇത് സംബന്ധിച്ച് ലോക്സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയതായി അറിയിപ്പ് ലഭിച്ചു. ഇത്രയും നാൾ രഹസ്യമാക്കി വെച്ച സർക്കാർ ഇന്ന് രാവിലെ പൊടുന്നനെയാണ് ബിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചത്. നേരത്തെ യുപിഎ സർക്കാർ പരിഗണിച്ച ബില്ലാണിത് .വനിതകൾക്ക് പാർലമെൻറ് സംസ്ഥാന നിയമസഭകളിലും 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നതാണ് വനിതാ സംവരണ ബിൽ. സർക്കാരിന് വലിയ നേട്ടമായി കൊട്ടിഘോഷിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണിത് .അതേസമയം ബില്ലിനെ പലരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ബിജെപി തന്നെ ആദ്യം ബില്ലിനെ എതിർത്തിരുന്നു .മറ്റ് എൻഡിഎയിലെ കക്ഷികളും ബില്ലിനെ എതിർത്തിരുന്നവരാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വനിതാ സമ്മേളനബില്ലുമായി സർക്കാർ വരുന്നതെന്നാണ് പ്രതിപക്ഷ ആരോപണം .ഏതൊക്കെ കക്ഷികൾ എതിർക്കുമെന്ന് ഇനിയും വ്യക്തമല്ല. നിലവിൽ വനിതാ പ്രാതിനിധ്യം പാർലമെന്റിലും നിയമസഭ നിയമസഭകളിലും കുറവാണ് .പഞ്ചായത്ത് നഗരസഭകളിൽ മാത്രമാണ് 33 ശതമാനം സംവരണം നിലവിൽ ഉള്ളത്

webdesk15: