കോട്ടയത്ത് നവവധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മേഘ സെബാസ്റ്റ്യന്‍ എന്ന മുണ്ടക്കയം സ്വദേശി സ്വന്തം വീട്ടില്‍ വെച്ചാണ് തൂങ്ങി മരിച്ചത്. മരണകാരണം ഇതുവരെ വ്യക്തമല്ല. മേഘ വിവാഹിതയായത് ഒരു മാസം മുന്‍പ് മാത്രമാണ്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് പരിശോധന നടത്തിയ ശേഷമാണ് ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കുക. ഉച്ച ഭക്ഷണത്തിന് ശേഷം മുറിയിലേക്ക് പോയ മേഘയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചലിലാണ് തുങ്ങിമരിച്ചതായി കണ്ടെത്തിയത്.