X

നവവധുവിന്റെ മരണം: പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്

പാലോട് നവവധു ഇന്ദുജ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ദുജയുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത നിലയിലാണെന്നാണ് പൊലീസ് കണ്ടെത്തല്‍. രണ്ടാംപ്രതി അജാസ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു. തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് പാലീസ് പറഞ്ഞു. മരണത്തിനു മുന്‍പ് ഇന്ദുജ സംസാരിച്ചത് അജാസിനോടായിരുന്നു.

അതേസമയം, ഇന്ദുജ മരിക്കുന്നതിന്റെ തലേ ദിവസവും തന്നെ വിളിച്ചിരുന്നതായി സഹോദരന്‍ ഷിനു വെളിപ്പെടുത്തി. ഇന്ദുജയ്ക്ക് അഭിജിത്തുമായുള്ള പ്രണയത്തെ കുറിച്ച് അറിയില്ലായിരുന്നെന്നും വീട്ടില്‍ നിന്ന് ഇറങ്ങി പോയതിന് ശേഷമാണ് അറിയുന്നതെന്നും ഷിനു പറഞ്ഞു.

ഇന്ദുജയെ പാലോടുള്ള ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് ഇന്ദുജയെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് മാസം മുന്‍പായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം.

സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റിലായിരുന്നു. കേസില്‍ അഭിജിത്താണ് ഒന്നാം പ്രതി. അജാസ് രണ്ടാം പ്രതിയാണ്. ഇതിനിടെ ഇന്ദുജയെ സുഹൃത്ത് അജാസ് മര്‍ദിച്ചിരുന്നുവെന്ന് അഭിജിത്ത് മൊഴി നല്‍കിയിരുന്നു.

 

 

webdesk17: