വെല്ലിങ്ടണ്‍: മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെങ്കില്‍ ലൈംഗിക തൊഴിലും വിദഗ്ധ തൊഴിലായി പരിഗണിക്കുമെന്ന് ന്യൂസിലാന്‍ഡ്. വിസ അപേക്ഷയിലെ തൊഴില്‍ സംബന്ധമായ കോളത്തില്‍ ലൈംഗികവൃത്തിയും തൊഴിലായി രേഖപ്പെടുത്താമെന്നാണ് ന്യൂസിലാന്റിന്റെ പുതിയ തീരുമാനം. ഇമിഗ്രേഷന്‍ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പ്രസീദ്ധീകരിച്ചത്.
ഓസ്‌ട്രേലിയന്‍ ആന്‍ഡ് ന്യൂസിലാന്റ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍ (ആന്‍സ്‌കോം) അനുശാസിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ഈ വിഭാഗത്തില്‍ അപേക്ഷിക്കാനാവൂ. വൈദഗ്ധ്യമുള്ള തൊഴില്‍ വിഭാഗത്തിലാണ് ലൈംഗികവൃത്തി ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് വൈദഗ്ധ്യമുള്ളതായി കണക്കാക്കാനുള്ള യോഗ്യത. മണിക്കൂറില്‍ ലഭിക്കുന്ന പ്രതിഫലം, ആഴ്ചയില്‍ ലഭിക്കുന്ന പ്രതിഫലം എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ആന്‍സ്‌കോ യോഗ്യത നിശ്ചയിക്കുക.
2003ലാണ് ലൈംഗികവൃത്തി നിയമപരമാക്കാന്‍ ന്യൂസിലാന്റ് തീരുമാനിച്ചത്. അതേസമയം വിദഗ്ധ തൊഴില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും രാജ്യത്ത് തൊഴിലാളി ക്ഷേമമുള്ള തൊഴില്‍ മേഖലയല്ല ഇതിനെന്ന് ന്യൂസിലാന്റ് അസോസിയേഷന്‍ ഓഫ് മൈഗ്രേഷന്‍ ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് വക്താവ് മോസസ് പറഞ്ഞു.