X

കോവിഡ്; ന്യൂസിലാന്റിലെ പൊതുതെരഞ്ഞെടുപ്പ് നീട്ടിവെച്ചതായി പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍

ഓക്ക്‌ലാന്റ്: കഴിഞ്ഞയാഴ്ച രാജ്യത്ത് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് നീട്ടിവെച്ചതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍. സെപ്തംബര്‍ 19 നായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ ഒക്ടോബര്‍ 17 ലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ജസീന്ദ പറഞ്ഞു. പുതുതായി കോവിഡ് സ്ഥിരീകരിച്ച പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്.

പുതിയ തീയതിയില്‍ സുരക്ഷിതമായി തിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമാകുമെന്ന് ന്യൂസിലാന്റിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ന്യൂസിലാന്റില്‍ നീണ്ട 100 ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷമാണ് വീണ്ടും ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ രാജ്യത്ത് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ നടപ്പിലാക്കിയ കര്‍ശന നിര്‍ദേശങ്ങള്‍ ലോക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

 

Test User: