ആദ്യടെസ്റ്റില്‍ ഇന്ത്യയെ കീഴടക്കി ന്യൂസിലാന്‍ഡ്. എട്ട് വിക്കറ്റിനാണ് ന്യൂസിലാന്‍ഡിന്റെ ജയം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം 27 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് അനായാസം മറികടന്നു.
ഒന്നാം ഇന്നിങ്സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ 46 റണ്‍സിന് കൂടാരം കയറ്റിയ ന്യൂസിലാന്‍ഡ് വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ കളിയിലേക്ക് തിരിച്ചു വരുമെന്ന് ആരാധകര്‍ സംശയിച്ചെങ്കിലും ഇന്ത്യന്‍ നായകന്മാര്‍ അത്ഭുതങ്ങളൊന്നും കാണിച്ചില്ല.
48 റണ്‍സുമായി വില്‍ യങ്ങും 39 റണ്‍സുമായി രച്ചിന്‍ രവീന്ദ്രയും പുറത്താകാതെ നിന്നു. ഡെവണ്‍ കോണ്‍വെ (17) ക്യാപ്റ്റന്‍ ടോം ലതാം (0) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍. ജസ്പ്രീത് ബുംറയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
മാറ്റ് ഹെന്രി അഞ്ച് വിക്കറ്റും വില്‍ റൂര്‍ക് നാല് വിക്കറ്റും ന്യൂസിലാന്‍ഡിനായി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 402 റണ്‍സ് നേടി മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡെടുക്കുകയായിരുന്നു. 134 റണ്‍സ് നേടിയ രച്ചിന്‍ രവീന്ദ്രയായിരുന്നു ടോപ് സ്‌കോറര്‍. ഡെവണ്‍ കോണ്‍വെ 91 റണ്‍സും, ടിം സൗത്തി 65 റണ്‍സും നേടി. ഇന്ത്യക്കായി കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
27 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് വിജയം നേടിയെടുത്തു. ആദ്യ ഇന്നിങ്സിലെ താരം രചിന്‍ രവീന്ദ്ര തന്നെയാണ് ന്യൂസിലാന്‍ഡിനെ വിജയത്തിലേക്കെത്തിച്ചത്.
150 റണ്‍സുമായി സര്‍ഫറാസ് ഖാന്‍ ഇന്ത്യയുടെ ടോപ് സ്‌കോററയപ്പോള്‍ 99 റണ്‍സുമായി ഋഷഭ് പന്ത് മികച്ച പിന്തുണ നല്‍കി. വിരാട് കോഹ്ലി (70) രോഹിത് ശര്‍മ (52) എന്നിവരും മികവ് കാട്ടി.
1988 ന് ശേഷം ആദ്യമായാണ് ന്യൂസിലാന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ വിജയം കുറിക്കുന്നത്.