പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ശന സുരക്ഷ. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം വാഹന പരിശോധനയുണ്ടാകും. ഫോര്‍ട്ട് കൊച്ചിയിലേക്ക് നേരിട്ട് ബസ് സര്‍വീസ് വൈകിട്ട് നാല് മണി വരെ മാത്രമാണ് ഉണ്ടായിരിക്കുക. റോഡുകളില്‍ വാഹന പാര്‍ക്കിങ് അനുവദിക്കില്ല. മെട്രോ പുലര്‍ച്ചെ രണ്ടു മണി വരെ സര്‍വീസ് നടത്തും.
2 മണി മുതല്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തും. 80000 പേര്‍ക്ക് വെളി ഗ്രൗണ്ടിന്‍ നില്‍ക്കാന്‍ കഴിയുമെന്ന് പൊലീസ് വിലയിരുത്തിയിട്ടുണ്ട്. അതില്‍ കൂടുതല്‍ ആളുകള്‍ വന്നാല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് പ്രവേശിക്കുന്നതിനായി നിയന്ത്രണം ഏര്‍പ്പെടുത്തും. 12 മണിക്ക് ശേഷം 50 ബസുകള്‍ക്ക് പ്രത്യേക പെര്‍മിറ്റ് നല്‍കും. മെട്രോ സര്‍വീസ് പുലര്‍ച്ചെ 2 മണി വരെ ഉണ്ടാകും. വാട്ടര്‍ മെട്രോ വൈപ്പിന്‍ ഹൈക്കോടതി സര്‍വ്വീസ് നടത്തും. ബാറുകള്‍ രാത്രി 11 മണിക്ക് അടയ്ക്കണമെന്ന് നിര്‍ദേശം നല്‍കി.
സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. അതേസമയം ഫോര്‍ട്ട് കൊച്ചിയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി 12 മണിക്ക് ശേഷം വിവിധയിടങ്ങളില്‍ പരിശോധന നടത്താനാണ് തീരുമാനം. പൊലീസിന്റെ പ്രത്യേക സ്‌ക്വാഡകളെ ഇതിനായി നിയോഗിക്കും.