ഒരൊറ്റ രാത്രി കൊണ്ട് ലോകത്തെ ആയിരക്കണക്കിന് കമ്പ്യുട്ടറുകള്‍ തകര്‍ക്കപ്പെട്ട് വാനക്രൈ വയറസ് ആക്രമത്തിന് ശേഷം സൈബര്‍ലോകം മറ്റൊരു ആക്രമത്തിന്റെ ഭീതിയിലേക്ക്. ഗൂഗ്ള്‍ പ്ലേ വഴി പ്രചരിക്കുന്ന ‘ജൂഡി’ യാണ് ആന്‍ഡ്രോയിഡ് ഫോണുകളിലെ ഡാറ്റകളെ നശിപ്പിച്ചേക്കാവുന്ന പുതിയ വൈറസ് എന്നാണ് പറയപ്പെടുന്നത്.
നിലവില്‍ 36.5 മില്യണ്‍ ഹാന്‍ഡ്‌സെറ്റുകളിലാണ് ജൂഡി പ്രചിരിക്കുന്നതെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
എന്താണ് ജൂഡി
ജൂഡി ഒരു മാല്‍വെയര്‍ ആണ്. ഗൂഗിള്‍ പ്ലേയില്‍ ആണ് മറ്റു പല പേരുകളിലുമായി ഈ ആപ്ലിക്കേഷന്‍ പ്രചരിക്കുന്നത്. ഫോണ്‍ ഉപഭേക്താവ് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ഉപഭോക്താവിന്റെ ഫോണിലെ പ്രോഗ്രാമുകള്‍ വയറസിന്റെ നിര്‍മ്മാതാക്കളില്‍ എളുപ്പത്തില്‍ എത്തുന്നു.
ഫോണിലെ ഡാറ്റകളെ നിശ്ചലമാക്കിയ ശേഷം വയറസ് നിര്‍മ്മാതാക്കളുടെ സന്ദേശമെത്തുന്നതാണ് രീതി. ഫോണിലെ ഡാറ്റകള്‍ തിരിച്ചെടുക്കണമെങ്കില്‍ വന്‍തുക ഒടുക്കണമെന്നാണ് സന്ദേശത്തിലെ ഉള്ളടക്കം