യോ ഡി ജനീറോ: 41-ാം വയസ്സില്‍ ഗിന്നസ് റെക്കോര്‍ഡുമായി മുന്‍ ഉറുഗ്വെയ്ന്‍ സ്‌ട്രൈക്കര്‍ സെബാസ്റ്റ്യന്യ അബ്രിയൂ. കഴിഞ്ഞ ദിവസം ചിലിയന്‍ ക്ലബ് ഒഡാക്സ് ക്ലബുമായി കരാറിലെത്തിയതോടെയാണ് അപൂര്‍വ്വ റെക്കോര്‍ഡിന് അബ്രിയൂ ഉടമയായത്. പ്രൊഫഷണല്‍ ഫുട്ബോളില്‍ കരിയറില്‍ ഏറ്റവുമധികം ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടുക എന്ന താരമെന്ന റെക്കോര്‍ഡാണ് 41-ാം വയസ്സില്‍ അബ്രിയൂവിനെ തേടിയെത്തിയത്. 1995-ല്‍ ഉറുഗ്വെയിലെ ഡിഫന്‍സറിലൂടെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച അബ്രിയൂ പതിനൊന്ന് രാജ്യങ്ങളിലായി
പുതിയ ക്ലബിനുവേണ്ടി കളിക്കുന്നതോടെ 26-ാമത്തെ ക്ലബ്ബിനായി ബൂട്ടുകെട്ടുന്ന ആദ്യതാരമായി മാറി. 25 ക്ലബ്ബുകള്‍ കളിച്ച ജര്‍മന്‍ ഗോള്‍കീപ്പര്‍ ലൂട്സ് ഫാനന്‍സ്റ്റീലിന്റെ ഗിന്നസ് റെക്കോര്‍ഡാണ് അദ്ദേഹം പഴങ്കഥയാക്കുന്നത്.
ഉറുഗ്വെയക്കു വേണ്ടി 70 മത്സരങ്ങള്‍ കളിച്ച് 20 ഗോളുകള്‍ നേടിയിട്ടുള്ള താരം കഴിഞ്ഞ സീസണില്‍ പുതിയ ക്ലബായ ഒഡാക്സിന്റെ ബദ്ധവൈരികളായ പ്യൂര്‍ട്ടോ മോണ്ടിനായി 13 മത്സരങ്ങളില്‍ നിന്ന് 11 ഗോള്‍ നേടിയതാണ് വെറ്ററന്‍ താരത്തെ സ്വന്തമാക്കാന്‍ ക്ലബിനെ പ്രേരിപ്പിച്ചത്. ഡിപോര്‍ട്ടിവോ ലാ കൊരുണ, സാന്‍ ലോറന്‍സോ, ബൊട്ടഫാഗോ തുടങ്ങിയവയാണ് അബ്രിയൂ കളിച്ച പ്രമുഖ ക്ലബ്ബുകള്‍. ഏറ്റവും കൂടുതല്‍ കളിച്ചതും (93) ഗോളുകളടിച്ചതും (55) ബൊട്ടഫോഗോയ്ക്കു വേണ്ടി തന്നെ.