രാജ്യസുരക്ഷയുടെ ഭാഗമായി മദ്ധ്യേഷ്യയിലെ അഞ്ചു രാജ്യങ്ങളില്‍ നിന്ന് എയര്‍ കാര്‍ഗോ വഴി ചരക്കുകള്‍ കൊണ്ടുവരുന്നതിന് വിമാന കമ്പനികള്‍ക്ക് കര്‍ശന നിയന്ത്രണം അമേരിക്ക ഏര്‍പ്പെടുത്തി. യു.എസ് ഗതാഗത സുരക്ഷ ഭരണകൂടത്തിന്റെ (ടി.എസ്.എ-Transportation Security Administration) കീഴിലാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. ഈജിപ്ത്, ജോര്‍ദാന്‍, സഊദി അറേബ്യ, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന കമ്പനികള്‍ക്കാണ് ചരക്കുകള്‍ ഇറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിയന്ത്രണം നിലവില്‍ വരുന്നതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലെ കാര്‍ഗോ പ്രത്യേക പരിശോധനക്ക് വിധേയമാക്കണം എന്നാണ് നിര്‍ദ്ദേശം.
മേല്‍പറഞ്ഞ രാജ്യങ്ങളെ കേന്ദ്രീകരിച്ച് തീവ്രവാദികള്‍ പ്രവര്‍ത്തിക്കുകയും ഇവര്‍ അമേരിക്കയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനമാണ് ഇത്തരം ഒരു നടപടി കൈക്കൊള്ളാന്‍ ടി.എസ്.എയെ പ്രേരിപ്പിച്ചത്.
തീവ്രവാദികള്‍ എയര്‍ കാര്‍ഗോ വഴി സ്‌ഫോടനത്തിനുപയോഗിക്കാവുന്ന വസ്തുക്കള്‍ രാജ്യത്ത് എത്തിക്കാനുള്ള സാഹചര്യമുണ്ട്. ചില രാജ്യങ്ങളില്‍ നിന്നും തങ്ങള്‍ ഭീഷണി
നേരിടുന്നുണ്ട്. ഒരു രാജ്യത്തിന്റെയും പേരു പരാമര്‍ശിക്കാനാവില്ല. നിലവില്‍ തുറക്കിയില്‍ നിന്നുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നതിന് അമേരിക്കയില്‍ നിയന്ത്രണമുണ്ട്. രാജ്യത്തിന്റെ സുരക്ഷയുടെ ഭാഗമായി ഇതു കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും ചരക്കുകള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതില്‍ അസാധാരണമായി ഒന്നുമില്ല. രാജ്യത്തിന്റെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധ്യാനം. ടി.എസ്.എ അധികൃതര്‍ അറിയിച്ചു.
.