കോഴിക്കോട്്്: ഇന്ന് മുതല്‍ നിലവില്‍ വന്ന ദക്ഷിണ റെയില്‍വേയിലെ ട്രെയിനുകളുടെ പുതിയ സമയപട്ടികയില്‍ കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍. ഗാന്ധിധാം-തിരുവനന്തപുരം ഹംസഫര്‍ എക്‌സ്പ്രസ്, മംഗളുരു-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ് എന്നിവയാണ് പുതിയ ട്രെയിനുകള്‍.
ത്രീ ടയര്‍ എസി മാത്രമുള്ള ഹംസഫര്‍ എക്‌സ്പ്രസ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.50ന് ഗാന്ധിധാമില്‍ നിന്നു പുറപ്പെട്ട് ബുധനാഴ്ച രാവിലെ 11.30ന് തിരുനെല്‍വേലിയില്‍ എത്തും. ബുധനാഴ്ച വെളുപ്പിന് 4.10ന് കൊച്ചിയിലെത്തുന്ന വണ്ടി 7.50ന് തിരുവനന്തപുരത്തെത്തും. വ്യാഴാഴ്ച രാവിലെ 7.45ന് തിരുവനെല്‍വേലിയില്‍ നിന്നു പുറപ്പെടും. 10.50നു തിരുവനന്തപുരത്തും 2.50നു കൊച്ചിയിലും എത്തും. ശനിയാഴ്ച രാവിലെ 4.40ന് ഗാന്ധിധാമിലെത്തും. പൂര്‍ണമായും അണ്‍റിസര്‍വഡ് ആയ 18 കോച്ചുകളുള്ള അന്ത്യോദയ എക്‌സ്പ്രസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മംഗളൂരുവില്‍ നിന്നും വ്യാഴം, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും. വൈകിട്ട് എട്ടിന് മംഗളൂരുവില്‍ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.15നു കൊച്ചുവേളിയിലും. രാത്രി 9.25നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.15ന് മംഗളൂരുവിലും എത്തും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുള്ളത്.
16343/16344 തിരുവനന്തപുരം പാലക്കാട് അമൃത പൊള്ളാച്ചി, പഴനി വഴി മധുര വരെ നീട്ടി. 16723/ 16724 ചെന്നൈ എഗ്മോര്‍ തിരുവനന്തപുരം അനന്തപുരി എക്‌സ്പ്രസ് കൊല്ലത്തേക്ക് നീട്ടി. 16314/16313 കണ്ണൂര്‍ എറണാകുളം ദ്വൈവാര ട്രെയിന്‍ ആലപ്പുഴവരെ നീട്ടി. ആഴ്ചയില്‍ രണ്ടുദിവസം കണ്ണൂരില്‍നിന്ന് എറണാകുളത്തേക്കും ആഴ്ചയില്‍ അഞ്ചുദിവസം എറണാകുളത്തുനിന്ന് കണ്ണൂരേക്കുമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. ഇത് ബുധനാഴ്ച മുതല്‍ ഏഴുദിവസവും കണ്ണൂരില്‍ നിന്ന് ആലപ്പുഴവരെ സര്‍വീസ് നടത്തും. ഇതിന്റെ നമ്പര്‍ 16308/ 16307 എന്നാകും.
വേഗത്തില്‍ മാറ്റം വരുന്നതിനാല്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ അഞ്ച്, പത്ത് മിനിറ്റിന്റെ വ്യത്യാസം വന്നിട്ടുണ്ട്. രാവിലെ 9.50ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടാറുള്ള നേത്രാവതി എക്‌സ്പ്രസ് ഇനി 9.45ന് പുറപ്പെടും. വൈകിട്ട് അഞ്ചിന് പുറപ്പെടാറുള്ള തിരുവനന്തപുരം ഗുവാഹത്തി എക്‌സ്പ്രസ് 4.55ന് പുറപ്പെടും. വൈകിട്ട് 3.35ന് പുറപ്പെടാറുള്ള തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസ് 4.45നാണ് പുറപ്പെടുക. രാവിലെ 6.10ന് പുറപ്പെടാറുള്ള കോര്‍ബ എക്‌സ്പ്രസ് അഞ്ചു മിനിറ്റ് വൈകിയാണ് പുറപ്പെടുക.
പരശുറാം എക്‌സ്പ്രസ് 25 മിനിറ്റും ഏറനാട് 15 മിനിറ്റും അനന്തപുരി എക്‌സ്പ്രസ് 20 മിനിറ്റും എറണാകുളം ഗുരുവായൂര്‍ 10 മിനിറ്റും എറണാകുളം പാലക്കാട് 20 മിനിറ്റും കായംകുളം എറണാകുളം പാസഞ്ചര്‍ 10 മിനിറ്റും നേരത്തെ ഓടും.
- 7 years ago
chandrika
Categories:
Views
കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍ പുതുക്കിയ ട്രെയിന്‍ സമയം ഇങ്ങനെ
Tags: new sheduletrain