ഒരു കോവിഡ്19 വാര്‍ഡിലെ വെന്റിലേഷന്‍ സംവിധാനങ്ങളിലും മൂന്ന് കോവിഡ്19 വാര്‍ഡുകളിലെ അകത്തെ വായു പുറന്തള്ളുന്ന സെന്‍ട്രല്‍ ഡക്ടുകളിലും ഗവേഷകര്‍ പഠനം നടത്തിയപ്പോള്‍, രോഗികളുള്ള പ്രദേശങ്ങളില്‍ നിന്ന് അകലെയുള്ള സെന്‍ട്രല്‍ വെന്റിലേഷന്‍ സംവിധാനങ്ങളില്‍ സാര്‍സ് കോവ്2 വൈറസ് സാന്നിദ്ധ്യം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. വൈറസിനെ ഇതിലെ വായുവിന് വളരെ ദൂരത്തേക്ക് കൊണ്ടുപോകാന്‍ കഴിയും എന്നാണ് ഇത് പറയുന്നത്.
അണുബാധക്ക് കാരണമാവുന്ന വസ്തു എയറോസോള്‍ കണികകളായി വായുവില്‍ ദീര്‍ഘകാലം നില്‍ക്കുകയും ദീര്‍ഘ ദൂരത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ് വായുവിലൂടെയുള്ള വ്യാപനം എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.കോവിഡ്19ന് കാരണമാവുന്ന സാര്‍സ് കോവി2 വൈറസ് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് ശ്വസനത്തിലൂടെ പുറംതള്ളപ്പെടുന്ന കണികകളിലൂടെ പടരുന്നുണ്ടെങ്കിലും, ചെറിയ എയറോസോള്‍ ഉള്‍പ്പെടെയുള്ള വൈറസ് അടങ്ങിയ കണികള്‍ വായുവില്‍ ദീര്‍ഘനേരം തങ്ങിനില്‍ക്കുമോ എന്നത് ചര്‍ച്ചാവിഷയമാണ്.
ഈ ചര്‍ച്ചയ്ക്കിടയില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയിരുന്നു. എയറോസോള്‍ കണികകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കിടെ അത് വായുവിലൂടെ പകരുന്നത് സംഭവിക്കുമെന്ന് ലോകാരോഗ്യ സംഘടന ഇതിനകം സമ്മതിച്ചിരുന്നു. ‘ലോകാരോഗ്യ സംഘടന, ശാസ്ത്ര സമൂഹവുമായി ചേര്‍ന്ന്, സാര്‍സ്‌കോവി2 വൈറസ് എയറോസോളുകളിലൂടെ വ്യാപിക്കുമോ എന്ന് സജീവമായി ചര്‍ച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു. എയറോസോള്‍ ഉല്‍പാദിപ്പിക്കുന്ന നടപടിക്രമങ്ങളെ, പ്രത്യേകിച്ച് വായുസഞ്ചാരമില്ലാത്ത ഇന്‍ഡോര്‍ ക്രമീകരണങ്ങളിലെ നടപടിക്രമങ്ങളെ വിലയിരുത്തുന്നു,’ എന്ന് ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
പഠന റിപ്പോര്‍ട്ട് ഇങ്ങനെ
കോവിഡ്19 രോഗികള്‍ ഉണ്ടായിരുന്ന വാര്‍ഡ്‌റൂമുകളിലെ വെന്റ് ഓപ്പണിംഗുകളില്‍ വൈറസ് ആര്‍എന്‍എ കണ്ടെത്തിയതായി അവരുടെ പഠനത്തില്‍ പറയുന്നു. വെന്റ് ഓപ്പണിംഗിനു താഴെ തൂക്കിയിട്ടിരുന്ന ഡിഷുകളിലെ ദ്രാവകത്തിലും എക്‌സ്‌ഹോസ്റ്റ് ഫില്‍ട്ടറുകളിലും ഓപ്പണ്‍ പെട്രി ഡിഷുകളിലും വൈറല്‍ ആര്‍എന്‍എ കണ്ടെത്തി.
അതിനാല്‍, രോഗികളില്‍ നിന്നുള്ള വൈറസ് അടങ്ങിയ കണികകള്‍ വെന്റ് ഓപ്പണിങ് വഴി വ്യാപിച്ചിരപിക്കാമെന്നതിന് പഠനം തെളിവ് നല്‍കുന്നു. രോഗിയുടെ റൂമിന്റെ വെന്റ് ഓപ്പണിംഗുകളില്‍ നിന്ന് കുറഞ്ഞത് 50 മീറ്റര്‍ അകലെയുള്ള വെന്റിലേഷന്‍ എക്‌സ്‌ഹോസ്റ്റ് ഫില്‍ട്ടറുകളില്‍ വൈറല്‍ ആര്‍എന്‍എ കണ്ടെത്തുകയും ചെയ്തു.
അവര്‍ പഠിച്ച വൈറല്‍ സാമ്പിളുകളില്‍ അവയുടെ പകര്‍ച്ചവ്യാധി വരുത്താനുള്ള കഴിവ് നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ പഠനത്തില്‍ നിഗമനത്തിലെത്താനായിട്ടില്ല. എന്നാല്‍ ആര്‍എന്‍എ കണ്ടെത്തിയ ദൂരം വായുവിലൂടെ പകരുന്നതിന്റെ ചില അപകടസാധ്യതകളുണ്ടെന്ന് സൂചിപ്പിക്കുന്നു, ‘പ്രത്യേകിച്ച് കോവിഡ് ചികിത്സിക്കുന്ന ആശുപത്രി പരിസരങ്ങളിലും മറ്റും.