നിപ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. നേരത്തെ പ്രാഥമിക റൂട്ട് മാപ്പ് തയാറാക്കിയിരുന്നെങ്കിലും രോഗിയുടെ മരണത്തെ തുടര്‍ന്ന് വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കുകയായിരുന്നു.
റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ എത്രയും വേഗം കണ്ട്രോള് റൂമില്‍ വിളിച്ച് അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 11.30ഓടെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്മില്‍ ഡാനിഷ് മരിച്ചത്. ആസ്ട്രേലിയയില്‍ നിന്ന് മോണോ ക്ലോണല്‍ ആന്റിബോഡി എത്തിക്കാനിരിക്കെയാണ് മരണം.
പുതിയ റൂട്ട് മാപ്പ്:
ജൂലൈ 11 രാവിലെ 6.50 ന് ചെമ്പ്രശ്ശേരി ബസ് സ്റ്റോപ്പില്‍ നിന്നും സി.പി.ബി എന്ന സ്വകാര്യ ബസില്‍ കയറി. 7.18 നും 8.30 നും ഇടയില്‍ പാണ്ടിക്കാട് ബ്രൈറ്റ് ട്യൂഷന് സെന്റര്‍.
ജൂലൈ 12 രാവിലം 7.50 ന് വീട്ടില്‍ നിന്നും ഓട്ടോയില്‍ ഡോ.വിജയന് ക്ലിനിക് (8 മുതല്‍ 8.30 വരെ), തിരിച്ച് ഒട്ടോയില്‍ വീട്ടിലേക്ക്
ജൂലൈ 13 രാവിലെ പി.കെ.എം ഹോസ്പ്പിറ്റല്‍: കുട്ടികളുടെ ഒ.പി (7.50 am-8.30), കാഷ്വാലിറ്റി (8.30-8.45), നിരീക്ഷണ മുറി (8.45-9.50), കുട്ടികളുടെ ഒ.പി (9.50-10.15), കാന്റീന് (10.15-10.30)
ജൂലൈ 14 വീട്ടില്‍
ജൂലൈ 15 രാവിലെ ഓട്ടോയില്‍ പി.കെ.എം ഹോസ്പിറ്റിലേക്ക്. കാഷ്വാലിറ്റി (7.15 -7.50), ആശുപത്രി മുറി (7.50 – 6.20), ആംബുലന്‍സ് (6.20 pm), മൗലാന ഹോസ്പിറ്റല്‍ കാഷ്വാലിറ്റി (6.50 pm -8.10 pm), എം.ആര്.ഐ മുറി (8.10 pm -8.50 pm), എമര്‍ജന്‍സി വിഭാഗം (8.50 pm- 9.15 pm), പീഡിയാട്രിക് ഐ.സി.യു ( 9.15 pm മുതല്‍ ജൂലൈ 17 വൈകുന്നേരം 7.30 വരെ), ജൂലൈ 17 എം.ആര്.ഐ മുറി (7.37 pm -8.20 pm), പീഡിയാട്രിക് ഐ.സിയു (8.20 pm മുതല്‍- ജൂലൈ 19 വൈകുന്നേരം 5.30 വരെ)
ജൂലൈ 19 വൈകുന്നേരം 5.30 ആംബുലന്‍സില്‍ മിംസ് ഹോസ്പിറ്റല്‍ , കോഴിക്കോട്.
കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്
കോഴിക്കോട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും. നാല് ഐ.സി.എം.ആര് ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്. നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കല്‍ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കും.
നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും. നാല് ഐ.സി.എം.ആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്. നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കൽ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും.
വൈറസിന്റെ ഉറവിടം തേടിയുള്ള പരിശോധനകൾ ആരോഗ്യ വകുപ്പ് ഇന്നും തുടരും. ഞായറാഴ്ച പ്രത്യേക സംഘം കുട്ടി പോയ ഇടങ്ങളെല്ലാം പരിശോധിച്ചിരുന്നു. കൂട്ടുകാരിൽനിന്നും വീട്ടുകാരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉറവിടം കണ്ടെത്താനായി ശ്രമിക്കുന്നത്. നിപ സ്ഥിരീകരിച്ച സമയത്ത് കുട്ടി അബോധാവസ്ഥയിലായതിനാൽ എന്തെല്ലാം പഴങ്ങളാണ് പുറത്തുനിന്ന് കഴിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. നാട്ടിലെ മരത്തിൽനിന്ന് കുട്ടി അമ്പഴങ്ങ കഴിച്ചതായി മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ പരിധിയിൽ വവ്വാലുകൾ വരാറുണ്ടെന്നാണ് സൂചന.
അതേസമയം, നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ മൃതദേഹം ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പാലിച്ച് ഞായറാഴ്ച വൈകീട്ട് 7.30ഓടെ ഒടോമ്പറ്റ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.