സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ശിവശങ്കരന്റെ പുസ്തകം പുറത്തുവന്നതിന് പിന്നാലെ സ്വപ്ന പുതിയ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ സ്വപ്നക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് സ്വപ്നയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നില്‍ എം ശിവശങ്കര്‍ എന്നാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍. ശിവശങ്കരന്റെ പങ്കാളിത്തവുമായി കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയാന്‍ വേണ്ടിയാണ് വിളിച്ചിരിക്കുന്നത് എന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം.