തിരുവനന്തപുരം : ന്യൂഡൽഹി ജർമ്മൻ എംബസിയിലെ സാമൂഹികവും തൊഴിൽ കാര്യങ്ങൾക്കുമായുളള കൗൺസിലർ മൈക്ക് ജെയ്ഗർ തിരുവനന്തപുരത്തെ നോർക്ക റൂട്ട്സ് ആസ്ഥാനത്ത് സന്ദർശനം നടത്തി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരിയുമായും റിക്രൂട്ട്മെന്റ് പ്രതിനിധികളുമായും മൈക്ക് ജെയ്ഗർ ചർച്ച നടത്തി. ആരോഗ്യമേഖലയ്ക്കു പുറമേ കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള പുതിയ റിക്രൂട്ട്മെന്റ് സാധ്യതകൾ സംബന്ധിച്ചായിരുന്നു ചർച്ച. കേരളത്തിൽ നിന്നുളള നഴ്സുമാരെ ജർമ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന നോർക്ക ട്രിപ്പിൾ വിൻ പദ്ധതി വിപുലീകരിക്കുന്നത് സംബന്ധിച്ചും ചർച്ചയിൽ വിലയിരുത്തി.
കൂടുതൽ തൊഴിൽ മേഖലകളെ ഉൾപ്പെടുത്തി ട്രിപ്പിൾ വിൻ പദ്ധതിയിക്ക് സമാനമായി കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള റിക്രൂട്ട്മെന്റുകൾ സാധ്യമാക്കുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ പുരോഗതി ചർച്ചയിൽ വിലയിരുത്തി. ഐ.ടി പ്രൊഫഷണലുകൾക്കും, ഹോസ്പിറ്റാലിറ്റി മേഖലയിലേയ്ക്കുമുളള റിക്രൂട്ട്മെന്റ് സാധ്യതകൾ വേഗത്തിലാക്കാൻ ആവശ്യമായ നടപടികളും ചർച്ച ചെയ്തു. ഇക്കാര്യത്തിൽ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. സുമൻ ബില്ല ജർമ്മനിയിലെ ഇന്ത്യൻ അംബാസിഡർക്കു കത്തു നൽകിയിട്ടുണ്ടെന്നും ഹരികൃഷ്ണൻ നമ്പൂതിരി ചൂണ്ടിക്കാട്ടി. ഇക്കാര്യം ജർമ്മൻ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്താമെന്നും റിക്രൂട്ട്മെന്റുകൾ വേഗത്തിലാക്കാനുളള നടപടികൾ സ്വീകരിക്കാമെന്നും ചർച്ചയിൽ ഉറപ്പു നൽകി. നേരത്തേ തിരുവനന്തപുരം തൈക്കാടുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് സന്ദർശിച്ച മൈക്ക് ജെയ്ഗർ ജർമ്മൻ ഭാഷാപരിശീലന ക്ലാസ്സുകൾ നേരിട്ട് വിലയിരുത്തി.
കൂടുതൽ തൊഴിൽ മേഖലകളെ ഉൾപ്പെടുത്തി ട്രിപ്പിൾ വിൻ പദ്ധതിയിക്ക് സമാനമായി കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള റിക്രൂട്ട്മെന്റുകൾ സാധ്യമാക്കുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ പുരോഗതി ചർച്ചയിൽ വിലയിരുത്തി. ഐ.ടി പ്രൊഫഷണലുകൾക്കും, ഹോസ്പിറ്റാലിറ്റി മേഖലയിലേയ്ക്കുമുളള റിക്രൂട്ട്മെന്റ് സാധ്യതകൾ വേഗത്തിലാക്കാൻ ആവശ്യമായ നടപടികളും ചർച്ച ചെയ്തു. ഇക്കാര്യത്തിൽ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. സുമൻ ബില്ല ജർമ്മനിയിലെ ഇന്ത്യൻ അംബാസിഡർക്കു കത്തു നൽകിയിട്ടുണ്ടെന്നും ഹരികൃഷ്ണൻ നമ്പൂതിരി ചൂണ്ടിക്കാട്ടി. ഇക്കാര്യം ജർമ്മൻ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്താമെന്നും റിക്രൂട്ട്മെന്റുകൾ വേഗത്തിലാക്കാനുളള നടപടികൾ സ്വീകരിക്കാമെന്നും ചർച്ചയിൽ ഉറപ്പു നൽകി.
നേരത്തേ തിരുവനന്തപുരം തൈക്കാടുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് സന്ദർശിച്ച മൈക്ക് ജെയ്ഗർ ജർമ്മൻ ഭാഷാപരിശീലന ക്ലാസ്സുകൾ നേരിട്ട് വിലയിരുത്തി. എൻ.ഐ.എഫ്.എല്ലിലെ വിദ്യാർത്ഥികളുമായും മൈക്ക് ജെയ്ഗറുടെ നേതൃത്വത്തിലുളള ജർമ്മൻ സംഘം സംവദിച്ചു. നോർക്ക റിക്രൂട്ട്മെന്റ് വിഭാഗത്തിൽ നിന്നും മാനേജർ ശ്യാം.ടി.കെ അസി.മാനേജർ രതീഷ്.ജി.ആർ എന്നിവരും സംബന്ധിച്ചിരുന്നു.