X

ഇന്ധന വില വീണ്ടും കൂട്ടി; കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു രൂപയിലധികം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. തിരുവന്തപുരത്ത് പെട്രോളിന് 20 പൈസ വര്‍ധിച്ച് 82.61 രൂപയായി. ഡീസലിന് 76.38 രൂപയുമായി. കോഴിക്കോടും പെട്രോളിനും ഡീസലിനും 20 പൈസ വീതം വര്‍ധിച്ച്? യഥാക്രമം 81.84, 75.75 രൂപയായി. എറണാകുളത്ത് പെട്രോളിന് 0.18 പൈസ വര്‍ധിച്ച് 81.24 രൂപയായി. ഡീസലിന് 21 പൈസ കൂടി 75.06 ആയി.

കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോളിന് ലിറ്ററിന് 3.04 രൂപയാണ് വര്‍ധനവുണ്ടായത്. ഡീസലിന് ലിറ്ററിന് 3.68 രൂപയാണ് ഇതുവരെ വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാന്‍ കാരണമാകുന്നത്. തുടര്‍ച്ചയായ പത്ത് ദിവസങ്ങളില്‍ ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഇന്നലെ മാത്രമാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കാതിരുന്നത്.

chandrika: