X

പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാന്‍ സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന ‘സെന്‍ട്രല്‍ വിസ്ത’ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. ജോലികളുമായി മുന്നോട്ടുപോകാന്‍ ഭൂരിപക്ഷ വിധിയില്‍ കോടതി അംഗീകാരം നല്‍കി. പദ്ധതിക്കെതിരായ ഹര്‍ജികളില്‍ ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്.

‘പരിസ്ഥിതി അനുമതി നല്‍കിയതില്‍ അപാകതകള്‍ ഉണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. പ്രസ്തുത സ്ഥലത്തിന് എന്തെങ്കിലും മാറ്റം വരുത്തുന്നതിലും അപാതകളില്ല..’ കോടതിയുടെ മൂന്ന് ജഡ്ജി ബെഞ്ച് ഭൂരിപക്ഷ വിധിന്യായത്തില്‍ പറഞ്ഞു. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കാര്‍, ദിനേഷ് മഹേശ്വരി എന്നിവരാണ് ഭൂരിപക്ഷ വിധിയില്‍ ഒപ്പിട്ടത്.

ഭൂവിനിയോഗത്തില്‍ വരുത്തിയ മാറ്റത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തികൊണ്ടാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഭിന്ന വിധി രേഖപ്പെടുത്തിയത്. നിയമപ്രകാരം ഏതെങ്കിലും തരത്തില്‍ ഭൂവിനിയോഗത്തില്‍ മാറ്റം വരുത്താന്‍ പൊതുജനാഭിപ്രായം കേള്‍ക്കണം. കൂടാതെ പൈതൃക സംരക്ഷണ അതോറിറ്റിയുടെ അനുമതിയും വേണം. ഇതൊന്നും ഇവിടെ നടപ്പായില്ലെന്നും ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി.

ഡിസംബര്‍ പത്തിന് പ്രധാനമന്ത്രിയാണ് ശിലാസ്ഥാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

web desk 1: