സഊദി കെ.എം.സി.സി വാദിദവാസിർ സുലൈൽ ഏരിയകമ്മിറ്റി ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. ഹംസ കണ്ണൂർ (പ്രസി), നാസർ റാഡ്കോ (വൈസ് പ്രസി), റഷീദ് ലീന (ജന സെക്ര), റിഹാസ് (ട്രഷ), സിദ്ദീഖ് കൊപ്പം (ചെയർ), പി.ടി. കബീർ, വി.കെ. അഷറഫ് (സെക്രമാർ), ഉനൈസ് വയനാട് (ജീവകാരുണ്യ കൺ), ഹാതിം ചോക്ലറ്റ്, റംഷാദ്, റഫീഖ് റാഡ്കോ (സൈബർ വിങ് കൺ), നിയാസ് (സ്പോർട്സ് വിങ് കൺ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സെൻട്രൽ കമ്മിറ്റി ട്രഷറർ അലി നീലേരി യോഗം ഉദ്ഘാടനം ചെയ്തു. ലീന റഷീദ് അധ്യക്ഷത വഹിച്ചു. അഷറഫ് വേളം സ്വാഗതവും സിദ്ദീഖ് കൊപ്പം നന്ദിയും പറഞ്ഞു.