X

കുവൈത്ത് കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

കുവൈത്ത് സിറ്റി: അംഗബലം കൊണ്ട് കുവൈറ്റ്‌ കെഎംസിസി യുടെ ഏറ്റവും വലിയ മണ്ഡലമായ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ടി വി ലത്തീഫ് കൊല്ലം (പ്രസിഡണ്ട്‌ ),അനുഷാദ് തിക്കോടി (ജനറൽ സെക്രട്ടറി),
മജീദ് നന്തി (ട്രഷറർ) എന്നിവരെയും സഹ ഭാരവാഹികളായി ഇസ്മായിൽ സൺഷൈൻ, നിയാസ് കൊയിലാണ്ടി, കെ കെ അബ്ദുൽ കരീം പൂക്കാട്, ശരീഖ് നന്തി (വൈസ് പ്രസിഡണ്ടുമാർ), ഹനീഫ കടലൂർ, നവാസ് കോട്ടക്കൽ, ഗഫൂർ ഹസനസ്, ഫവാസ് ടി.ടി (സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു.

അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ റഊഫ് മശ്ഹൂർ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ യോഗം മുൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പ്രവർത്തന വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു..ചികിത്സ സഹായം, പെൻഷൻ പദ്ധതി, അടക്കമുള്ള ജീവകാരുണ്യ മേഖലയിലും, വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഭവന നിർമ്മാണ സഹായങ്ങളും കോവിഡ് കാല പ്രവർത്തനവും ഉൾപ്പടെ 61 ലക്ഷത്തിലധികം രൂപയുടെ പ്രവർത്തനങ്ങൾ ഇക്കാലയളവിൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

റിട്ടേണിംഗ് ഓഫീസർ ഫൈസൽ കടമേരി, നിരീക്ഷകൻ ഡോക്ടർ മുഹമ്മദലി എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.വി.ഇബ്രാഹിം, റഊഫ് മഷ്ഹൂർ തങ്ങൾ, ഡോ. മുഹമ്മദലി, ഹാരിസ് വള്ളിയോത്ത്, എം.ആർ. നാസർ, അസീസ് തിക്കോടി, ഇഖ്ബാൽ മാവിലാടം, ഗഫൂർ വയനാട് എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാറൂഖ് ഹമദാനി സ്വാഗതവും അനുഷാദ് തിക്കോടി നന്ദിയും പറഞ്ഞു.

webdesk13: