കോഴിക്കോട്: മുജാഹിദ് ഐക്യത്തിന് വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്ന തല്‍പര കക്ഷികളുടെ കുപ്രചരണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഐക്യത്തോടെ മുന്നോട്ടുപോകാന്‍ സി.ഡി ടവറില്‍ ചേര്‍ന്ന കെ.എന്‍.എം ഉന്നതാധികാര സമിതി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. കെ.ജെ.യു വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന സി.പി ഉമര്‍ സുല്ലമിയെ തല്‍സ്ഥാനത്ത് നിന്ന് കെ.എന്‍.എം സംസ്ഥാന നിര്‍വ്വാഹകസമിതി നീക്കിയതായും പകരം ടി.കെ മുഹ്യുദ്ദീന്‍ ഉമരിക്ക് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നല്‍കിയതായും ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്.
കെ.എന്‍.എം നിര്‍വ്വാഹക സമിതി ഈ കാലയളവില്‍ യോഗം ചേരുകയോ കെ.ജെ.യു വര്‍ക്കിംഗ് പ്രസിഡന്റിന്റെ കാര്യം ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല ടി.കെ മുഹ്യുദ്ദീന്‍ ഉമരി നേരെത്തെയും ഇപ്പോഴും കെ.ജെ.യു പ്രസിഡന്റ് സ്ഥാനത്ത് തുടരുകയുമാണ്. എന്നാല്‍ ഐക്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ 2018 ജൂണ്‍ 30ന് ചേര്‍ന്ന കെ.ജെ.യു നിര്‍വ്വാഹക സമിതി സി.പി ഉമര്‍ സുല്ലമിയെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതായി കെ.ജെ.യു സെക്രട്ടറി എം മുഹമ്മദ് മദനി ഉന്നതാധികാര സമിതി യോഗത്തെ അറിയിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ്് ടി.പി അബ്ദുല്ലകോയ മദനി അദ്ധ്യക്ഷനായിരുന്നു ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി സ്വാഗതം പറഞ്ഞു. എന്‍.വി അബ്ദുറഹ്മാന്‍, ഡോ. ഹുസൈന്‍ മടവൂര്‍, എം അബ്ദുറഹ്മാന്‍ സലഫി, നൂര്‍ മുഹമ്മദ് നൂര്‍ഷ, മുഹമ്മദ് ഹാഷിം, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ. അബ്ദുല്‍ ഹഖ്, ടി.പി അബ്ദുറസാഖ് ബാഖവി, എ അസ്ഗറലി സംസാരിച്ചു.