അബുജ: ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമം നൈജീരിയന്‍ സംസ്ഥാനമായ കാഡുനയില്‍ പ്രബല്യത്തില്‍. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയന്‍ ട്യൂബുകള്‍ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പുതിയ നിയമം പറയുന്നു.
ലൈംഗിക ആക്രമണങ്ങളില്‍ നിന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണമൊരുക്കാനാണ് ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ വരുത്തുന്നതെന്ന് കാഡുനയിലെ ഗവര്‍ണര്‍ നാസിര്‍ അഹ്മദ് എല്‍ റുഫായി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ രാജ്യത്ത് ബലാത്സംഗ കേസുകളും വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
നേരത്തെ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പരമാവധി 21 വര്‍ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു നല്‍കിയിരുന്നത്.