ടെല്‍അവീവ്: ഇസ്രാഈലില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒമിക്രോണ്‍ വകഭേദത്തിന്റെ ബി.എ1, ബി.എ2 സബ് വേരിയന്റുകള്‍ അടങ്ങിയതാണ് ഇതെന്ന് ഇസ്രാഈല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരിലാണ് രോഗം സ്ഥിരീകരിച്ചത്.
ചെറിയ പനിയും തലവേദനയും പേശി തളര്‍ച്ചയുമാണ് പ്രധാന ലക്ഷണങ്ങള്‍. ഇതിന് പ്രത്യേക ചികിത്സ ആവശ്യമില്ലെന്നും സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം പറയുന്നു. പുതിയ വകഭേദത്തിന് പേര് നല്‍കിയിട്ടില്ല. ഇസ്രാഈലില്‍ തന്നെയാണ് ഉത്ഭവമെന്ന് സംശയിക്കുന്നു. ഏറ്റവും കൂടുതല്‍ കോവിഡ് വാക്‌സിനേഷന്‍ നടന്ന രാജ്യമാണ് ഇസ്രാഈല്‍. ജനസംഖ്യയില്‍ ഭൂരിഭാഗം പേരും ബൂസ്റ്റര്‍ ഡോസടക്കം മൂന്ന് കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ചിട്ടുണ്ട്.