X

ഭരണഘടന തിരുത്തി സ്ഥാപിത താൽപര്യങ്ങളെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങൾക്കെതിരെ കാവലിരിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

ഭരണഘടന തിരുത്തി സ്ഥാപിത താൽപര്യങ്ങളെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങൾക്കെതിരെ കരുതലോടെ കാവലിരിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
വൈവിധ്യങ്ങളുടെ ഇന്ത്യക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ് ഏകീകൃത സിവിൽ കോഡ്.

മുസ്‌ലിംകളെ മാത്രമല്ല, വ്യതിരിക്ത സാംസ്‌കാരിക അസ്തിത്വമുള്ള എല്ലാ വിഭാഗങ്ങൾക്കും ഏകീകൃത സിവിൽ കോഡ് തിരിച്ചടിയാണ്. ഭരണഘടനാ ശിൽപികൾക്ക് ഇക്കാര്യത്തിൽ കൃത്യമായ ധാരണയുണ്ടായിരുന്നു എന്നത് കൊണ്ടാണ് ഏകസിവിൽകോഡ് മാർഗനിർദേശക തത്വങ്ങളിൽ ഒതുങ്ങിയത്.

രാജ്യസഭയിൽ സ്വകാര്യ ബിൽ ചർച്ചക്ക് വന്നപ്പോൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച മുസ്‌ലിംലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി നമ്മുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മതേതര ഇന്ത്യ ബഹുസ്വര സൗന്ദര്യങ്ങളോടെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആർക്കും ഏകീകൃത സിവിൽകോഡിനെ അനുകൂലിക്കാനാവില്ല.

ഇന്ത്യ ഇന്ത്യക്കാരന്റേതാണ്. ഇന്ത്യയിലെ എല്ലാ മനുഷ്യർക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ഭരണഘടനയുടെ അന്തസ്സ്. അത് ഇല്ലാതാക്കാൻ ആര് ശ്രമിച്ചാലും എതിർക്കപ്പെടുക തന്നെ വേണമെന്ന് തങ്ങൾ പറഞ്ഞു .

Test User: