X

80:20; പാലോളി പറഞ്ഞത് കള്ളം

കോഴിക്കോട്: രാജ്യത്തെ മുസ്ലിം അവസ്ഥ പഠിച്ച് പാര്‍ലമെന്റ് അംഗാകരിച്ച മുസ്ലിം
ക്ഷേമത്തിനായുള്ള സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് വര്‍ഗീയതക്ക് വളമിട്ടു. ന്യൂനപക്ഷ പദ്ധതികളില്‍ 80:20 അനുപാതം കൊണ്ടുവന്നത് യു.ഡി.എഫാണെന്ന പാലോളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവന കല്ലുവെച്ച നുണമാത്രം.
2011 ജനുവരി 31നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ അനുപാതം കൊണ്ടുവന്നത്. അന്ന് വി.എസ് സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ വിവിധ പദ്ധതികളില്‍ ഇതര ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് 10 മുതല്‍ 20 ശതമാനം വരെ പ്രവേശനം അനുവദിക്കാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇത് യു.ഡി.എഫിന്റെ തലയിലിട്ട് രക്ഷപ്പെടാനാണ് പാലോളി ശ്രമിച്ചത്. പിന്നീട് മുസ്ലിം ക്ഷേമ പദ്ധതികളില്‍ ഇതര നന്യൂനപക്ഷ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വെള്ളം ചേര്‍ത്തത് കെ.ടി ജലീലും ഒന്നാം പിണറായി സര്‍ക്കാരുമാണ്. കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത് എന്നത് ഒന്നാം പിണറായി സര്‍ക്കാര്‍ കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി എന്നാക്കി മാറ്റി. സര്‍ക്കാര്‍ ജോലികളില്‍ ദലിത് വിഭാഗങ്ങളേക്കാള്‍ പിന്നാക്കമായ മുസ്ലിം ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്ലിംകള്‍ക്കു മാത്രമായി കോച്ചിങ് സെന്ററുകള്‍ ആരംഭിച്ചത്. ഇതിനെ മൈനോരിറ്റി എന്ന് പേരു മാറ്റിയതോടെ 80:20 അനുപാതം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കാരണമായി. സച്ചാര്‍ റിപോര്‍ട്ട് പഠന സമിതി ചെയര്‍മാന്‍ പാലോളി മുഹമ്മദ് കുട്ടി 2008 ഫെബ്രുവരി 21ന് നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെല്ലാം ഇങ്ങനെ പുനഃസംഘടിപ്പിച്ചു.
2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് മന്ത്രി കെ ടി ജലീല്‍ മുസ്ലിം കോച്ചിങ് സെന്ററുകളുടെ പേരില്‍നിന്ന് മുസ്ലിം വെട്ടി മാറ്റി ന്യൂനപക്ഷ കോച്ചിങ് സെന്റര്‍ എന്നാക്കിയത്. മുസ്ലിം കോച്ചിങ് സെന്ററായിരുന്നപ്പോഴും പിന്നാക്ക ക്രൈസ്തവരടക്കമുള്ളവര്‍ക്ക് 20 ശതമാനം പ്രവേശന ക്വാട്ട അനുവദിച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷ കോച്ചിങ് സെന്ററെന്നു പേരുമാറ്റിയതോടെ ഇതിന്റെ സ്വഭാവം മാറി. സാമുദായിക വിഭജനത്തിന് ഇത് കാരണമായി. തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കാതെ വര്‍ഗ്ഗീയ പ്രചാരണം കണ്ടുനിന്ന കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം മാത്രമാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

 

Test User: