X
    Categories: CultureMoreNewsViews

കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലെ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലേക്കില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രി. നിയമനം വിവാദമായ സാഹചര്യത്തിലാണ് പിന്‍മാറ്റം. ഇക്കാര്യം അദ്ദേഹം കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു. അലോക് വര്‍മ്മയെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ പിന്തുണച്ചതിന്റെ പ്രത്യുപകാരമായാണ് സിക്രിയെ അന്താരാഷ്ട്ര ട്രൈബ്യൂണലിലേക്ക് നാമനിര്‍ദേശം ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ അടങ്ങിയ സമിതിയാണ് സി.ബി.ഐ ഡയരക്ടറെ നിയമിക്കുന്നത്. ചീഫ് ജസ്റ്റിസ് ആണ് തനിക്ക് പകരമായി ജസ്റ്റിസ് എ.കെ സിക്രിയെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തത്. രണ്ടര മണിക്കൂര്‍ നീണ്ട സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അലോക് വര്‍മ്മയുടെ ഭാഗം കേട്ടതിന് ശേഷം നടപടി എടുത്താല്‍ മതിയെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ ഏകപക്ഷീയമായി നീക്കാനുള്ള മോദിയുടെ തീരുമാനത്തെ ജസ്റ്റിസ് സിക്രി പിന്തുണക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: