ജമ്മുകാശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ തഹസില്‍ദാര്‍ സ്ഥാനത്തേക്കുള്ള പരീക്ഷ എഴുതാന്‍ കഴുതക്ക് ഹാള്‍ടിക്കറ്റ് അനുവദിച്ചത് വിവാദത്തില്‍. ‘കച്ചൂര്‍ ഖര്‍’ എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. ഹാള്‍ടിക്കറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വൈറലായിരിക്കുകയാണ് സംഭവം. മൂന്നു വര്‍ഷം മുന്‍പ് സമനായമായ സംഭവത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നതാണ് ബോര്‍ഡില്‍ നിന്നാണ് വീണ്ടും അബന്ധം പറ്റിയിരിക്കുന്നത്. അന്ന് പശുവിനായിരുന്നു പരീക്ഷ എഴുതാന്‍ ഹാള്‍ ടിക്കറ്റ് അനുവദിച്ചത്. അബദ്ധം പുറത്തുവന്നിട്ടും സംഭവത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അധികൃതര്‍ അപേക്ഷകള്‍ പരിഗണിച്ചില്ലെന്നതിന് തെളിവാണ് ഹാള്‍ ടിക്കറ്റ് കഴുതക്ക് അനുവദിച്ച സംഭവം. അതേസമയം ജമ്മു സര്‍വീസ് ബോര്‍ഡിന്റെ പിഴവിന് സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് 2015 ലായിരുന്നു പശുവിന് ഹാള്‍ ടിക്കറ്റ് അനുവദിച്ചത്. അന്ന് അത് ഏറെ വിവാദമായിരുന്നു. ‘ബൗണ്‍ പശു’ എന്നര്‍ഥമുള്ള കാച്ചിര്‍ ഗാവ് എന്ന പേരിലാണ് പശുവിന് ജമ്മു കാശ്മീര്‍ പ്രഫഷണല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ബോര്‍ഡ് ഹാള്‍ ടിക്കറ്റ് പുറപ്പെടുവിച്ചത്.