X

കണ്ണൂരിലും കൊല്ലത്തും പുതിയ ഐടി പാര്‍ക്ക്; വിലക്കയറ്റം നേരിടാനും ഭക്ഷ്യസുരക്ഷയ്ക്കും 2000 കോടി

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നിയമസഭയില്‍ ധനമന്ത്രി എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു.

റബര്‍ സബ്‌സിഡിക്കായി 500 കോടി രൂപ വകയിരുത്തും.

റബ്ബര്‍ ഉല്‍പാദനവും ഉപയോഗവും വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും.

റബ്ബറൈസ്ഡ് റോഡുകള്‍ക്കായി 50 കോടി രൂപ വകയിരുത്തും.

വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ രണ്ടുകോടി രൂപ ഏര്‍പ്പെടുത്തും.

50% ഫെറി ബോട്ടുകള്‍ സോളാര്‍ ആക്കും.

മത്സ്യബന്ധന മേഖലയ്ക്ക് 240 കോടി രൂപ വകയിരുത്തി.

നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി ഇതിനായി 50 കോടി.

വന്യമൃഗങ്ങളുടെ ആക്രമണം തടയാനുള്ള നടപടികള്‍ 25 കോടി.

കുടുംബശ്രീ വികസനത്തിന് 260 കോടി

സിയാലിന് 200 കോടി വകയിരുത്തി

മരച്ചീനിയില്‍ നിന്ന് എഥനോള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് 2 കോടി

കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണ പദ്ധതികള്‍ക്ക് 140 കോടി രൂപ വകയിരുത്തി.

ജല വിഭവ മേഖലയ്ക്ക് 552 കോടി രൂപ വകയിരുത്തി.

സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 20 കോടി രൂപ അനുവദിച്ചു

ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൂക്ഷിക്കാനും ഊന്നല്‍.

കൈത്തറി മേഖലയ്ക്ക് 40 കോടി രൂപ.

കിന്‍ഫ്രയ്ക്ക് 332 കോടി രൂപ വകയിരുത്തി.

കെ ഫോണ്‍ പദ്ധതിയുടെ സഹായത്തോടെ 2000 വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ നടപ്പാക്കും. കൂടാതെ കെ-ഫോണ്‍ പദ്ധതി ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാകുമെന്നും 120 കോടി പദ്ധതിക്കായി വകയിരുത്തിയതായും ധനമന്ത്രി.

ബേപ്പൂര്‍ തുറമുഖ വികസനത്തിന് 15 കോടി.

ആലപ്പുഴയെ സമുദ്ര വിനോദസഞ്ചാരകേന്ദ്രം ആക്കി മാറ്റാന്‍ മുന്‍ഗണന നല്‍കും

ഗതാഗത മേഖലയ്ക്ക് 1888 കോടി

കണ്ണൂര്‍, കൊല്ലം തുടങ്ങിയ ജില്ലകളില്‍ പുതിയ ഐടി പാര്‍ക്ക് സ്ഥാപിക്കും

കെഎസ്ആര്‍ടിസിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഈ 1000 കോടി രൂപ ഈ വര്‍ഷം വകയിരുത്തും.

വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തും

എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കും

(updating)…..

Test User: