ബലിയ: ഹിന്ദു സംസ്‌കാരത്തെ സ്വീകരിക്കുന്ന മുസ്‌ലിംകള്‍ മാത്രം ഇന്ത്യയില്‍ ജീവിച്ചാല്‍ മതിയെന്നും 2024 ഓടോ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍ പ്രദേശ് ബി.ജെ.പി എം.എല്‍.എയും നേതാവുമായ സുരേന്ദ്ര സിങ്. ദേശസ്‌നേഹമുള്ള വളരെ കുറച്ച് മുസ്‌ലിങള്‍ മാത്രമാണ് രാജ്യത്തുള്ളതെന്നും ഇന്ത്യ ഹിന്ദുരാഷ്ട്രം ആയാല്‍ അവര്‍ക്കു മാത്രമാണ് ഇന്ത്യയില്‍ തുടരാനാകൂ എന്നും എം.എല്‍.എ
2024 ഓടെ ഇന്ത്യ ഹിന്ദുരാഷ്ട്രമാകും, അന്ന് ഹിന്ദു സംസ്‌കാരം സ്വീകരിക്കുന്ന മുസ്‌ലികള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ കഴിയാനാവുക. ദേശസ്‌നേഹമുള്ള വളരെ കുറച്ച് മുസ്‌ലിംകള്‍ മാത്രമാണുള്ളതെന്നും ഇന്ത്യ ഹിന്ദുരാഷ്ട്രം ആയാല്‍ അവര്‍ക്കു മാത്രമാണ് ഇന്ത്യയില്‍ കഴിയാനാവുക, അല്ലാത്തവര്‍ക്ക് മറ്റേതെങ്കിലും രാജ്യത്ത് അഭയം തേടാമെന്നും സുരേന്ദ്ര സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നേതൃത്വത്തില്‍ യോഗി ആദിത്യനാഥിന്റെയും ഇന്ത്യ ഹിന്ദുരാഷ്ട്രത്തിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.പിയിലെ ബാലിയ മണ്ഡലത്തില്‍ നിന്നുമുള്ള എം.എല്‍.എയാണ് സുരേന്ദ്ര സിങ്.