ഹാള്‍മാര്‍ക് യുണീക് ഐഡന്റിഫിക്കേഷന്‍ (എച്ച്‌യുഐഡി) മുദ്രയുള്ള സ്വര്‍ണം മാത്രമെ ഏപ്രില്‍ 1 മുതല്‍ ജ്വല്ലറികള്‍ക്കു വില്‍ക്കാന്‍ സാധിക്കു. പഴയ രീതിയില്‍ 4 മുദ്ര ഹാള്‍മാര്‍ക്കിങ് ഉള്ള ആഭരണങ്ങളുടെ വില്‍പന അനുവദിക്കില്ലെന്നു കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു.
2 ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങള്‍ക്ക് ഈ നിയമം ബാധകമാകില്ല. ഈ നിയമം നിലവില്‍ വരുമ്പോള്‍ ജ്വല്ലറി ഉടമകള്‍ ബുദ്ധിമുട്ടിലാകാതിരിക്കാന്‍ പഴയ സ്റ്റോക്ക് വിറ്റഴിക്കാന്‍ 9 മാസം സാവകാശം നല്‍കിയതായി പറയുന്നു. പഴയ മുദ്രണ രീതിയിലുള്ള ആഭരണങ്ങള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് അതു മാറ്റിവാങ്ങാനും തടസ്സമുണ്ടാകില്ല. രാജ്യത്ത് വിനിമയം നടത്തുന്ന ഓരോ സ്വര്‍ണാഭരണവും അക്കൗണ്ടില്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എച്ച്‌യുഐഡി മുദ്ര നിര്‍ബന്ധമാക്കുന്നത്.