X

പുതിയ നീതിദേവത; പ്രതിഷേധമറിയിച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍

സുപ്രീംകോടതിയിലെ ജഡ്ജസ് ലൈബ്രറിയിലെ നീതിദേവതക്ക് പുതിയ രൂപം നല്‍കി കുറച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും മാറ്റത്തില്‍ പ്രതിഷേധമറിയിച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍. ഇതുസംബന്ധിച്ച് പ്രമേയവും പാസാക്കി. ബാര്‍ അസോസിയേഷന്‍ അംഗങ്ങളുമായി കൂടിയാലോചന നടത്താതെയാണ് നീതിദേവതയുടെ പുതിയ രൂപത്തിന് തീരുമാനമെടുത്തതെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.

കുറച്ച് ദിവസങ്ങല്‍ക്ക് മുമ്പാണ് സുപ്രീംകോടതി എംബ്ലത്തിലും നീതിദേവതയുടെ പ്രതിമയിലും ഏകപക്ഷീയമായി ചില മാറ്റങ്ങള്‍ വരുത്തിയത്. ബാര്‍ അസോസിയേഷനുമായി കൂടിയാലോചന നടത്താതെയാണ് ഈ മാറ്റങ്ങള്‍. എന്നാല്‍ ഇതിനെ കുറിച്ച് ഒരു സൂചനയും നല്‍കിയിരുന്നില്ലെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയത്തില്‍ ആരോപിക്കുന്നുണ്ട്.

കണ്ണുമൂടിക്കെട്ടി, ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളുമായി നില്‍ക്കുന്ന നീതിദേവതയ്ക്കാണ് മാറ്റം നല്‍കിയിരിക്കുന്നത്. കണ്ണ് തുറന്ന് പിടിച്ച് കൈയില്‍ ഭരണഘടനയുമായി നില്‍ക്കുന്ന നീതിദേവതയാണ് ജഡ്ജസ് ലൈബ്രറിയെ അലങ്കരിക്കുക. കണ്ണുകള്‍ നഗ്‌നമാക്കുന്നതിലൂടെ രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും വാള്‍ ഒഴിവാക്കുന്നതിലൂടെ നിയമം ശിക്ഷയുടെ പ്രതീകമല്ല എന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പ്രതിമ സ്ഥാപിച്ചത്.

 

webdesk17: