X

രാജ്യത്ത് പുതിയ ഫംഗസ്; ആസ്പര്‍ജില്ലസ് ലെന്റുലസ് ബാധിച്ച് രണ്ടു മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ആസ്പര്‍ജില്ലസ് ലെന്റുലസ് എന്ന ഫംഗസ് ബാധിച്ച് രണ്ട് മരണം. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ടുപേരാണ് മരിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ആസ്പര്‍ജില്ലസ് ലെന്റുലസ് സ്ഥിരീകരിക്കുന്നത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. 40നും 50നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച രണ്ടുപേരും.

മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണ് ഈ ഫംഗസ് ബാധയെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഒരാള്‍ രോഗം ബാധിച്ച് ഒരു മാസത്തിനു ശേഷവും ഒരാള്‍ ഒരാഴ്ചക്കു ശേഷവുമാണ് മരിക്കുന്നത്.

web desk 1: