X

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബി.ജെ.പി നിലം തൊടില്ല : മായാവതി

യു.പിയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വിജയത്തെ വെല്ലുവിളിച്ച് ബി.എസ്.പി നേതാവ് മായാവതി രംഗത്ത്. ജനാധിപത്യത്തില്‍ വിശ്വാസവും ബഹുമാനവുമുണ്ടെങ്കില്‍ തെരഞ്ഞടുപ്പില്‍ വോട്ടിങ് മെഷീനിന്‍ ഒഴിവാക്കി ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി തയാറാകണം.2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുപയോഗിച്ചാല്‍ ബിജെപിയെ നിലം തൊടില്ല മുന്‍ യു.പി മുഖ്യമന്ത്രി ആരോപിച്ചു.

 

രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പിക്കൊപ്പമാണ് പറയുന്നവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വഴി തെരഞ്ഞെടുപ്പു നടത്തിയാല്‍ അധികാരത്തിലെത്തില്ലെന്ന് താന്‍ ഉറപ്പു പറയുന്നുവെന്നും മായാവതി വ്യക്തമാക്കി. ഇതിനു ബി.ജെ.പി തയ്യാറാണോ എന്നും അവര്‍ പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് വേണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു.

 

അതേസമയം, യുപി പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ 15 ശതമാനം സീറ്റുകള്‍ മാത്രമാണ് ബിജെപിക്കു നേടാനായാത്. വോട്ടിങ് മെഷീന്‍ ഉപയോഗിച്ച സ്ഥലങ്ങളിലാകട്ടെ ബിജെപിയുടെ ജയം 46 ശതമാനമായി ഉയര്‍ന്നുവെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ട്വിറ്ററിലൂടെ ആരോപിച്ചു.

 

chandrika: