ബെയ്‌റൂട്ട്: കഴിഞ്ഞമാസത്തെ ഉഗ്രസ്‌ഫോടനത്തിനു പിന്നാലെ ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ട് തുറമുഖത്തു വീണ്ടും സ്‌ഫോടനം. ആഗസ്റ്റിലെ ഇരട്ട സ്‌ഫോടനത്തില്‍ തകര്‍ന്നിടത്ത് സമീപത്തായാണ് വീണ്ടും തീപിടിത്തമുണ്ടായിരിക്കുന്നത്. തുറമുഖത്തെ ഡ്യൂട്ടിഫ്രീ സോണിലുണ്ടായ തീപിടിത്തെത്തുടര്‍ന്ന് വലിയ തോതില്‍ കട്ടിപ്പുക ആകാശത്തേക്ക് ഉയരുന്നതിന്റെ പ്രദേശവാസികള ഭീതിയിലാക്കിയിട്ടുണ്ട്. അസംസ്‌കൃത വസ്തുകളാള്‍ വീണ്ടും ഉഗ്രസ്‌ഫോടനത്തിലേക്ക് തീ നീങ്ങുമോ എന്ന ഭയത്തിലാണ് ജനം. സ്‌ഫോടനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
അതേസമയം, എണ്ണയും ടയറും സൂക്ഷിക്കുന്ന വെയര്‍ഹൗസിലാണു തീപിടിത്തമുണ്ടായതെന്നു സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അപ്രതീക്ഷിതമായി സംഭവിച്ച അണുബോംബ് സ്‌ഫോടനം പോലെ ഭീതിപ്പെടുത്തുന്നതായിരുന്നു ആഗസ്റ്റ് നാലിലെ
ബെയ്‌റൂട്ടിലെ ഇരട്ട സ്‌ഫോടനങ്ങള്‍. തുറമുഖ നഗരകത്തില്‍ സുരക്ഷിതരായി കഴിഞ്ഞിരുന്നവര്‍ക്ക് മുകളില്‍ ഭീകര താണ്ഡവമാണ് സ്‌ഫോടനം തീര്‍ത്തത്. തുറമുഖത്ത് സൂക്ഷിച്ചിരുന്ന 3,000 ടണ്ണോളം വരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തറിച്ചതോടെ ഒരു നഗരമാകെ കത്തിചാമ്പലാവുകയായിരുന്നു. ഏറെ ദൂരെയുള്ള ബഹുനില കെട്ടിടങ്ങള്‍ വരെ സ്‌ഫോടനത്തില്‍ തകര്‍ന്നുവീണു. 180 പേര്‍ കൊല്ലപ്പെടുകയും 6000 ത്തില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപുറമെ പ്രദേശത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കനത്ത നാശമാണ് ഉഗ്രസ്‌ഫോടനം വിതച്ചത്. അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും 30 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.