X
    Categories: indiaNews

അര്‍ണബ് ഗോസ്വാമിക്കെതിരെ വീണ്ടും കേസ്; ഉദ്ധവിന്റെ കത്രികപ്പൂട്ടില്‍ ഞെരിഞ്ഞമര്‍ന്ന് അര്‍ണബ്

മുംബൈ: അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ കുരുക്കു മുറുക്കി മുംബൈ പൊലീസ്. അറസ്റ്റ് നടപടികള്‍ക്കിടെ വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് അര്‍ണബിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച രാവിലെയാണു പൊലീസ് വീട്ടിലെത്തി അര്‍ണബിനെ അറസ്റ്റ് ചെയ്തത്.

മുമ്പ് റിപ്പബ്ലിക് ടിവിയില്‍ ജോലി ചെയ്തിരുന്ന ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ ദിവസം അര്‍ണബിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് പ്രതിരോധിക്കാന്‍ അര്‍ണബ് ശ്രമിച്ചെങ്കിലും പൊലീസ് തൂക്കിയെടുത്ത് കൊണ്ടുപോവുകയായിരുന്നു. അര്‍ണബിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യാന്‍ പൊലീസുകാര്‍ വീട്ടില്‍ വന്നപ്പോള്‍ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് അര്‍ണബിന്റെ ഭാര്യ, മകന്‍, മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നാണു വിവരം.

അതിനിടെ അലിബാഗ് കോടതിയില്‍ പൊലീസ് ഹാജരാക്കിയപ്പോള്‍, കോടതി നടപടികള്‍ മൊബൈല്‍ ഫോണിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യാന്‍ ശ്രമിച്ചതിന് അര്‍ണബിനെ കോടതി ശാസിച്ചതായി റിപ്പോര്‍ട്ടുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: