X

വിദ്വേഷ പ്രചരണം ‘സ്റ്റാറ്റസിന്’ ചേര്‍ന്നതല്ല; പുതിയ ഫീച്ചര്‍ പണിപ്പുരയില്‍ വാട്‌സ്ആപ്പ്

സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വിദ്വേഷങ്ങള്‍ക്ക് നിയന്ത്രണമില്ലെന്ന് പറയാന്‍ വരട്ടെ. ജനകീയ ആപ്പായ വാട്‌സ്ആപ്പ് അക്കാര്യത്തില്‍ അല്‍പം നിര്‍ബന്ധബുദ്ധിയാണ്. കോണ്‍ടാക്ട് ലിസ്റ്റിലുള്ള എല്ലാവരിലേക്കുമായി എത്തേണ്ട ഏത് കാര്യവും ഇന്ന് പലരും വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് അറിയിക്കുന്നത്. ഓരോരുത്തരെയും അറിയിക്കുന്നതിനേക്കാള്‍ എളുപ്പവും അതാണ്.

മുമ്പ് ഗ്രൂപ്പുകളിലൂടെ വിദ്വഷ സന്ദേശങ്ങള്‍ അയക്കുന്നവരെ നിയന്ത്രിക്കാന്‍ ഗ്രൂപ്പില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷനുമായി വാട്‌സ്ആപ്പ് നേരത്തേ നല്‍കിയിരുന്നു. പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസിലാണ്. ഇവിടെയും അസഭ്യ സന്ദേശങ്ങള്‍ കൈമാറാന്‍ സ്റ്റാറ്റസിനെ ഉപയോഗിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓപ്ഷന്‍ നല്‍കുകയാണ് വാട്‌സ്ആപ്പ്. പണിപ്പുരയിലെ പണി കഴിഞ്ഞാല്‍ ഉടന്‍ ഫീച്ചര്‍ ജനങ്ങളിലെത്തും. ഇതിലൂടെ വിദ്വേഷം നിറഞ്ഞതും, അശ്ലീലവും, ആക്രമണം പ്രോത്സാഹിപ്പിക്കുന്നതുമായ സ്റ്റാറ്റസുകള്‍ യൂസര്‍മാര്‍ക്ക് വാട്‌സ്ആപ്പിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.

ഉപയോക്താവിന്റെ കോണ്‍ടാക്ടിലുള്ള ആരെങ്കിലും വാട്ട്‌സാപ്പ് പോളിസി പാലിക്കാത്ത കണ്ടന്റുകളോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്‌ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാന്‍ പുതിയ ഫീച്ചറിന്റെ സഹായത്തോടെ റിപ്പോര്‍ട്ട് ചെയ്യാനാകും. നിലവില്‍ വാട്‌സ്ആപ്പിന്റെ ഡെസ്‌കടോപ്പ് വേര്‍ഷനില്‍ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചര്‍, ഭാവിയില്‍ അപ്‌ഡേറ്റ് വഴി യൂസര്‍മാരിലേക്ക് എത്തും.

webdesk13: