X

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപരയുദ്ധം: ലോക വ്യാപാര സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിങ്ടണ്‍: ലോക വ്യാപാര സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. സംഘടനയില്‍ അമേരിക്കക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ ശരിയായ രീതിയില്‍ ഇടപെടുന്നില്ല, അമേരിക്കയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പിന്മാറും ട്രംപ് പറഞ്ഞു.

ബ്ലൂംബര്‍ഗ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ആഗോളവ്യാപാരത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാവസായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി രൂപീകരിച്ചതാണ് ലോക വ്യാപാര സംഘടന.

ട്രംപിന്റെയും ലോക വ്യാപാര സംഘടനയുടെയും വ്യാപാര നയങ്ങള്‍ തമ്മില്‍ ഒത്തുപോകാത്തതാണ് ട്രംപിന്റെ ഭീഷണിക്കു കാരണമായി വിലയിരുത്തപ്പെടുന്നത്. അതേസമയം അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപരയുദ്ധം തുടരുകയാണ്.

അമേരിക്കയില്‍ നിന്ന് ചൈനയിലേക്ക് ഇറക്കുമതിച്ചെയുന്ന സാധനങ്ങള്‍ക്ക് അധിക നികുതി ചുമത്തി നേരത്ത, ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന സാധനങ്ങള്‍ക്ക് അധിക നികുതി ചുമത്താനുള്ള അമേരിക്കന്‍ നടപടിക്കെതിരെ ചൈന തിരിച്ചടിച്ചിരുന്നു. ഇത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ചൈനക്കെതിരായ വ്യാപരയുദ്ധത്തില്‍ അമേരിക്കക്ക് വേണ്ടത്ര പിന്തുണ സംഘടനയില്‍ നിന്നും ലഭിക്കാത്തതിലും ട്രംപിന് കടുത്ത അമര്‍ഷമുണ്ട്.

നേരത്തെ 2001-ല്‍ ലോക വ്യാപാര സംഘടനയില്‍ ചൈനയെ അംഗമാക്കിയ തീരുമാനം തെറ്റായിപ്പോയെന്ന് അമേരിക്കന്‍ വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌സ് പറഞ്ഞിരുന്നു.

chandrika: