തിരുവനന്തപുരം: കേരള പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന ലോക്നാഥ് ബെഹ്റയുടെ പാതയാണ് താനും പിന്തുടരുകയെന്ന് പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുത്ത അനില്‍കാന്ത്. ബെഹ്റ കാഴ്ചവച്ചത് മികച്ച പ്രകടനമാണെന്നും അദ്ദേഹത്തിന്റെ പാത പിന്തുടരാന് താന്‍ ശ്രമിക്കുമെന്നും അനില്‍കാന്ത് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭാ യോഗത്തിലാണ് അനില്‍ കാന്തിനെ പുതിയ സംസ്ഥാന ഡിജിപിയായി നിയമിക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹി സ്വദേശിയാണ്. എഡിജിപി കസേരയില്‍ നിന്ന് നേരിട്ട് പൊലീസ് മേധാവിയാകുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎ പൂര്‍ത്തിയാക്കിയിട്ടുണ്ട്.