ഡല്‍ഹിയില്‍ മലീനകരണം ഉയരുന്ന സാഹചര്യത്തില്‍ കുറയ്ക്കുന്നതിന് വേണ്ടി ഒട്ടനവധി നിര്‍ദേശങ്ങളും നിയമങ്ങളും ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു.
10 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് 2022 ജനുവരി ഒന്നുമുതല്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും തുടര്‍ന്ന് 10 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള എല്ലാ അത്തരം വാഹനങ്ങള്‍ക്കും ഡല്‍ഹിയിലെ രജിസ്‌ട്രേഷന്‍ അസാധുവാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നടപടി ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് അടിസ്ഥാനത്തിലാണ്.
പക്ഷേ ഈ വാഹനങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്‍എസി ലെറ്റര്‍ വാങ്ങിയാല്‍ സാധിക്കും. അതേസമയം, ഈ വാഹനങ്ങള്‍ ഇവി കിറ്റ് കൂട്ടിചേര്‍ത്ത് ഇലക്ട്രിക് കാറാക്കിയ ശേഷം ഉപയോഗിക്കാന്‍ നിയമതടസമില്ല. ഇവി കിറ്റ് സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമേ ഇത് സാധിക്കുകയുള്ളു.