X

സ്പാനിഷ് ലീഗ്: അവസാനം ക്രിസ്റ്റ്യാനോ ഗോളടിച്ചു; റയലിന് ജയം

മാഡ്രിഡ് : ലാലീഗയിലെ ഗോളിനായുള്ള കാത്തിരിപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവസാനിപ്പിച്ചു. വാശിയേറിയ പോരാട്ടത്തില്‍ മലാഗക്കെതിരെ വിജയ ഗോള്‍ നേടിയാണ് ക്രിസ്റ്റിയനോ തന്റെ ഗോള്‍ ക്ഷാമത്തിന് അറുത്തിവരുത്തിയത്. മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചു.

ഒമ്പതാം മിനുട്ടില്‍ കരീം ബെന്‍സീമയാണ് റയലിനെ മുന്നിലെത്തിച്ചത്. ക്രിസ്റ്റ്യാനോയുടെ ഹെഡര്‍ പോസിറ്റിനു തട്ടി മടങ്ങി ബെന്‍സീമക്ക് ലഭിച്ചു. പന്ത് ലഭിച്ച ബെന്‍സീമ
അനായാസം ഗോള്‍ നേടുകയായിരുന്നു. 18-ാം മിനുട്ടില്‍ ഡീഗോ റോലാന്‍ മലാഗയെ ഒപ്പമെത്തിച്ചു. ഇരുപതിയെന്നാം മിനുട്ടില്‍ കാസമിറോ വീണ്ടും റയലിന് മുന്നിലെത്തിച്ചു. എന്നാല്‍ 58-ാം മിനുട്ടില്‍ ലോങ് ഷോട്ടിലൂടെ ഗോണ്‍സലാസോ കാസ്‌ട്രോ റയല്‍ വലകുലുക്കി വീണ്ടും ഒപ്പമെത്തി. 76-ാം മിനുട്ടില്‍ ലൂക്കാ മോഡ്രിചിനെ ഫൗള്‍ ചെയ്തതിന് റയലിന് അനൂകുല പെനാല്‍ട്ടി ലഭിച്ചു. എന്നാല്‍ ക്രിസ്റ്റ്യനോ എടുത്ത കിക്ക്മലാഗയുടെ റോബര്‍ട്ടോ ജിമെന്‍സ് സേവ് ചെയ്‌തെങ്കിലും റീബൗണ്ട് വന്ന പന്ത് ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ ജയം റയലിന് സമ്മാനിക്കുകയായിരുന്നു. നടപ്പു സീസണില്‍ ക്രിസ്റ്റ്യാനോയുടെ രണ്ടാം ലീഗ് ഗോളാണിത്. ജയത്തോടെ ബാര്‍സയുമായി പോയിന്റ് അകലം ഏഴായി ചുരുക്കാന്‍ ഇതോടെ റയലിനായി.

 

ലീഗിലെ മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് താരങ്ങളായ ഗ്രീസ്മാന്റെയും കെവിന്‍ ഗാമിറോയുടെയും ഡബിളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ലെവന്റയെ തുരത്തി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തെത്തി.

chandrika: