X

മുസ്ലിം തീവ്രവാദം പുതിയ കോഴ്‌സാക്കി ജെ.എന്‍.യു; വര്‍ഗ്ഗീയ അജണ്ടയെന്ന് അക്കാദമിക് കൗണ്‍സില്‍

 

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പുതിയ കോഴ്‌സ് വിവാദമാകുന്നു. അക്കാദമിക് കൗണ്‍സിലിന്റെ എതിര്‍പ്പ് മറികടന്നാണ് മുസ്ലിം ഭീകരവാദം എന്ന പുതിയ കോഴ്‌സ് തന്നെ തുടങ്ങാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരിക്കുന്നത്. തീര്‍ത്തും വര്‍ഗ്ഗീയ അജണ്ടയോടെയാണ് ഈ കോഴ്‌സ് ആരംഭിക്കുന്നതെന്നാണ് അക്കാദമിക് കൗണ്‍സിലും മറ്റ് വിമര്‍ശകരും ആരോപിക്കുന്നത്.

വെള്ളിയാഴ്ച ചേര്‍ന്ന 145 ാമത് കൗണ്‍സില്‍ സമ്മേളനത്തിലാണ് ദേശീയ സുരക്ഷാ പഠനത്തിന്റെ പ്രത്യേക കേന്ദ്രം തുടങ്ങുന്നതിന് ശിപാര്‍ശ ഉണ്ടായിരുന്നത്. 110 ല്‍ 100 അംഗങ്ങളാമ് യോഗത്തിലുണ്ടായിരുന്നത്. ഈ യോഗത്തിലെടുത്ത തീരുമാനത്തിലാണ് തുടങ്ങാന്‍ പോകുന്ന പുതിയ കോഴ്‌സുകളുടെ കൂട്ടത്തില്‍ ഇസ്ലാമിക തീവ്രവാദവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ടെററിസം ആഗോള തലത്തില്‍ യൂണിവേഴ്‌സിറ്റികള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും മുസ്ലിം തീവ്രവാദം ആദ്യമായിട്ടാണ് ഒരു യൂണിവേഴ്‌സിറ്റി മുഖ്യപഠന വിഷയമാക്കുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. മതത്തെ അക്കാദമിക പ്രോഗ്രാമുമായി നേരിട്ട് ബന്ധപ്പെടുത്തുന്നതാണ് ഈ കോഴ്‌സ്.

chandrika: